പേരാവൂര്‍ : മാലൂര്‍ റോഡില്‍ പാമ്പാളിയിലെ അപകടാവസ്ഥയിലായ കലുങ്ക് പൊളിച്ച് നീക്കി പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തി ആരംഭിച്ചു. സമീപത്ത് കുടി താത്കാലിക ഗതാഗത സൗകര്യമൊരുക്കിയാണ് കലുങ്ക് പൊളിച്ചു നീക്കിയത്.
പേരാവൂര്‍ മാലൂര്‍ റോഡിലെ പാമ്പാളിയിലെ കലുങ്കിനടിയിലെ സംരക്ഷണ ഭിത്തി തകര്‍ന്നാണ് കലുങ്ക് അപകടാവസ്ഥയിലായത്. വലിയ വാഹനങ്ങള്‍ കടന്നു പോകുന്നതിനാല്‍ സംരക്ഷണ ഭിത്തി കൂടുതല്‍ ഇടിയാനും ഇതുവഴിയുള്ള ഗതാഗതം നിലയ്ക്കാനും സാധ്യതയുള്ളതിനാലാണ് കലുങ്ക് എത്രയും വേഗം പൊളിച്ച് മാറ്റി പുനര്‍ നിര്‍മ്മാണം നടത്തുന്നത്. സമീപത്തുകൂടി താത്കാലിക ഗതാഗത സൗകര്യമൊരുക്കിയാണ് കലുങ്ക് പൊളിച്ചു നീക്കിയത്