ഇരിട്ടി: മട്ടന്നൂര്‍ നെല്ലൂന്നിയില്‍ വാട്ടര്‍ ടാങ്ക് വൃത്തിയാക്കാനായി വീടിന്റെ ടെറസില്‍ കയറി ഇറങ്ങാന്‍ കഴിയാതെ വന്ന മന്‍സീര്‍,അതിഥി തൊഴിലാളി സുനില്‍ എന്നിവരെയാണ് മട്ടന്നൂര്‍ അഗ്നിശമന സേന രക്ഷപ്പെടുത്തിയത്.
നെല്ലൂന്നിയിലെ വീടിന്റെ ടെറസില്‍ കയറി വാട്ടര്‍ ടാങ്ക് വൃത്തിയാക്കാന്‍ കയറിയ അതിഥി തൊഴിലാളിക്ക് തല കറക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് താഴെ ഇറങ്ങാന്‍ കഴിയാതെ വരികയായിരുന്നു. അവശരായതോടെ കുത്തനെയുള്ള കോണ്‍ക്രീറ്റ് ടെറസില്‍ നിന്നും രണ്ടു പേര്‍ക്കും ഇറങ്ങാനാവാത്ത അവസ്ഥയായി. മട്ടന്നൂര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍മാരായ റിജിത്ത് പി , രജീഷ് എം എന്നിവര്‍ ലാഡര്‍, റോപ് (Ladder Rope) എന്നിവ ഉപയോഗിച്ച് ടെറസില്‍ കയറി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു.സ്റ്റേഷന്‍ ഓഫീസര്‍ ടി.വി.ഉണ്ണിക്കൃഷ്ണന്‍, സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ സുകുമാരന്‍ ടി , കെ.ഷിജു, പ്രവീണ്‍ കുമാര്‍ പി ജി,സുരേന്ദ്രന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.