• Sat. Jul 27th, 2024
Top Tags

മാതൃകയായി ആറളം കൃഷി ഭവൻ.

Bydesk

Dec 15, 2021

ആറളം : കൃഷി ചെയ്യുന്നതിനാവശ്യമായ എല്ലാ ഉല്പന്നങ്ങളും ഉല്പാദിപ്പിച്ച പച്ചക്കറികളും കിഴങ്ങുവർഗ്ഗങ്ങളും പഴങ്ങളും വിപണനവും എല്ലാം ഇനി ഒരു കുടക്കീഴിൽ ആറളം കൃഷിഭവനിൽ ലഭ്യമാകുന്നു. വിത്തു മുതൽ വിപണി വരെ കർഷകർക്ക് സഹായ കേന്ദ്രമാകുന്നതിനു ഇക്കോ ഷോപ്പിന്റെയും കാർഷിക വിപണിയുടെയും പ്രവർത്തനങ്ങൾക്ക് ആറളം കൃഷിഭവനിൽ തുടക്കം കുറിച്ചു.

ജൈവ കൃഷി ചെയ്യുന്നതിനാവശ്യമായ സൂഷ്മൂലകങ്ങൾ, ജൈവ കീടനാശിനികൾ , വളർച്ചാ ഹോർമോൺ , ജൈവ കുമിൾനാശിനികൾ , മണ്ണിര കമ്പോസ്റ്റ്, എല്ല് പൊടി , ചകിരി ചോർ കമ്പോസ്റ്റ്, മറ്റ് ജൈവ വളങ്ങൾ , വിവിധ തരം പച്ചക്കറി തൈകൾ, പന്തലിടുന്നതിനുള്ള വല, വിവിധ തരം ജൈവ വളങ്ങൾ, ഹരിത കഷായം, ജീവാമൃതം, ഗോമൂത്ര-കാന്താരി മിശ്രിതം, ട്രൈക്കോഡെർമ്മ, സ്യൂഡോമോണസ് , പച്ചക്കറികൾക്കുള്ള പന്തൽ എന്നിവയും 2 വർഷം കൊണ്ട് കായ്ക്കുന്ന പ്ലാവ്, തെങ്ങിൻ തൈകൾ, റംബൂട്ടാൻ , മാഗോസ്റ്റിൻ, അവക്കാഡോ , മാവ് തുടങ്ങിയവയുടെ നടീൽ വസ്തുക്കളും ലഭ്യമാണ്.

കർഷകരിൽ നിന്നും ശേഖരിക്കുന്ന പച്ചക്കറികൾ ശേഖരിച്ച് വിപണനം ചെയ്യുന്നതിനായി പച്ചക്കറി ക്ലസ്റ്റർ കൺവീനറുടെ നേതൃത്വത്തിൽ കാർഷിക വിപണിയും പ്രവർത്തിക്കുന്നു. ആറളം പഞ്ചായത്തിൽ തന്നെ ഗുഡ് അഗ്രികൾച്ചറൽ പ്രാക്ടീസ് പ്രകാരം കൃഷി ചെയ്ത വിവിധ തരം പച്ചക്കറികൾ വിപണിയിൽ ലഭ്യമാണ്. പച്ചക്കറികൾക്ക് തീവിലയുള്ള ഈ കാലത്ത് പച്ചക്കറി ഉല്പാദനത്തിനു വേണ്ടി സമഗ്ര പദ്ധതികൾ ഉണ്ടാക്കി കർഷകരിൽ നിന്നും പച്ചക്കറികളും കിഴങ്ങ് വർഗ്ഗങ്ങളും പഴവർഗങ്ങളും ശേഖരിച്ച് കാർഷിക വിപണി വഴി വിറ്റഴിക്കുകയും ബാക്കിയുള്ളവ മട്ടന്നൂർ മാർക്കറ്റിൽ വിറ്റഴിക്കുന്നതിനുമാണ് തീരുമാനം. കർഷകരിൽ നിന്നും ശേഖരിച്ച നെല്ല്, എള്ള്, മുത്താറി , മഞ്ഞൾ പച്ചക്കായ എന്നിവ ശേഖരിച്ച് മൂല്യവർദ്ധിത ഉല് പന്നങ്ങളാക്കി മാറ്റി തവിട് കളയാത്ത അരി, എള്ളെണ്ണ , മഞ്ഞൾപ്പൊടി, ബനാന പൗഡർ എന്നിവയും കാർഷിക വിപണി വഴി വിറ്റഴിക്കുന്നുണ്ട്.

ആറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി രാജേഷിന്റെ അദ്ധ്യക്ഷതയിൽ കണ്ണൂർ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ഇക്കോ ഷോപ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ജെസ്സി മോൾ വാഴപ്പിള്ളി സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ജോസ് അന്ത്യാംകുളം , വൽസ്സ ജോസ്സ് , അനീഷ് ഇ.സി ,വാർഡ് മെമ്പർ ,യു.കെ.സുധാകരൻ, കൃഷി ഓഫീസർ ജിംസി മരിയ ,സീനിയർ കൃഷി അസിസ്റ്റന്റ് സി.കെ സുമേഷ്, കൃഷി അസിസ്റ്റന്റ് അക്ഷയ് രാദ്, മെൽവിൻ തോമസ്സ് എന്നിവർ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *