ഇരിട്ടി : തലശേരി- വളവുപാറ അന്തർ സംസ്ഥാന പാതയോട് ചേർന്ന ഇരിട്ടി പാലത്തിന് സമീപത്തെ കുന്ന് ഇടിയുന്നത് തടയാൻ ആവശ്യമായ സരക്ഷണ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പായം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടി പൊതുമരാമത്ത് വകുപ്പ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.
റോഡ് വികസനത്തിന്റെ ഭാഗമായി കുന്ന് ഇടിച്ചതിനെ തുടർന്നാണ് മണ്ണിടിച്ചൽ ഉണ്ടായത്. കെ.എസ്.ടി.പിയുടെ നവീകരണ പ്രവ്യത്തിയിൽ മേഖലയിലെ അപകടഭീഷണി ഒഴിവാക്കാൻ പദ്ധതി ഉണ്ടായിരുന്നെങ്കിലും നടപ്പാക്കിയില്ലെന്ന ആരോപണത്തിനിടയിലാണ് പ്രതിഷേധം. അന്തർ സംസ്ഥാന പാതയുടെ നവീകരണം അന്തിമ ഘട്ടത്തിലായതിനാൽ മണ്ണിടിച്ചൽ സംരക്ഷണ പ്രവ്യത്തിയും ഇതോടൊപ്പം പൂർത്തിയാക്കണമെന്നാണ് ആവശ്യം.
മാർച്ച് പൊതുമരാമത്ത് വകുപ്പ് ഓഫീസിന് മുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന ധർണ്ണ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് തോമസ് വർഗീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻര് റെയീസ് കണിയാറയ്ക്കൽ അധ്യക്ഷത വഹിച്ചു. നേതാക്കളായ മട്ടണി വിജയൻ, പി.സി പോക്കർ, ഹംസ നരോൻ, ബിജു കരിമാക്കി, ജെയിംസ് കടമ്പുംചിറ, പൂവ്വക്കര ബാലകൃഷ്ണൻ, ബിൻസി, ഭാസ്‌ക്കരൻ കോളിക്കടവ് എന്നിവർ സംസാരിച്ചു