ഇരിട്ടി : കളഞ്ഞു കിട്ടിയ പേഴ്‌സ് തിരികെ നല്‍കി അതിഥി തൊഴിലാളി മാതൃകയായി. വഴിയില്‍ നിന്നും കളഞ്ഞു കിട്ടിയ പേഴ്‌സ് തിരികെ ഉടമസ്ഥന് നല്‍ക്കുകയായിരുന്നു. മണിക്കടവ് സ്വദേശി അമല്‍ സിബിയുടെ പേഴ്‌സ് ആണ് ഇരിട്ടി കീഴൂരില്‍ നിന്നും കളഞ്ഞു കിട്ടിയത്. ഇരിട്ടി എക്‌സല്‍ ഹീറോയില്‍ ജോലിചെയ്യുന്ന ബീഹാര്‍ സ്വദേശി സൂരജ് കുമാറാണ് സത്യസന്ധത കാട്ടിയത്.