• Fri. Sep 13th, 2024
Top Tags

പേരാവൂർ സെന്റ് ജോസഫ്സ് എച്ച് എസ് എസ് വിമുക്തി ലഹരിവിരുദ്ധ ക്ലബ് പുന:സംഘാടനവും സമ്മാന വിതരണവും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.

Bydesk

Dec 23, 2021

പേരാവൂർ : പേരാവൂർ സെന്റ് ജോസഫ് ഹയർസെക്കന്ററി സ്കൂളിൽ, ഹൈസ്കൂൾ ഹയർസെക്കന്ററി വിഭാഗങ്ങളിൽ വിമുക്തി ലഹരിവിരുദ്ധ ക്ലബ്‌ പുന:സംഘാടനം, ലഹരിവിരുദ്ധ ദിനാചരണത്തിന്റെയും ഗാന്ധിജയന്തി മാസാചരണത്തിന്റെയും ഭാഗമായി പേരാവൂർ റേഞ്ചും കണ്ണൂർ ജില്ലാ വിമുക്തി മിഷനും സംഘടിപ്പിച്ച ലഹരി വിരുദ്ധ ഓൺലൈൻ ക്വിസ് മത്സരങ്ങളിൽ സമ്മാനം നേടിയ വിദ്യാർത്ഥികൾക്കുള്ള സമ്മാന വിതരണം, ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് എന്നിവ സംഘടിപ്പിച്ചു.

പി ടി എ പ്രസിഡന്റ് എസ്തപ്പാൻ തട്ടിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹൈസ്കൂൾ, ഹയർസെക്കന്ററി വിഭാഗങ്ങളിലെ ലഹരി വിരുദ്ധ ക്ലബ്ബുകൾ എക്സൈസ് പ്രിവന്റീവ് ഓഫീസർ എം പി സജീവൻ ഉദ്ഘടനം ചെയ്തു. പേരാവൂർ റേഞ്ച് പരിധിയിലെ വിദ്യാലയങ്ങളിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ ദിന പോസ്റ്റർ രചന മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ചിന്മയി മനോഹരൻ, ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി ദിനത്തിൽ നടത്തിയ ഓൺലൈൻ ക്വിസ് മത്സരത്തിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ ബി എസ് കാർത്തിക്, ജില്ലാതല വിമുക്തി മിഷൻ നടത്തിയ ഓൺലൈൻ ലഹരിവിരുദ്ധ ക്വിസ് മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ ഷെറിൻ മരിയ കുര്യൻ, ലഹരിവിരുദ്ധ ദിന ക്വിസ് മത്സരത്തിൽ ഹയർസെക്കന്ററി വിഭാഗത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം നേടിയ പ്രശാംസി പ്രദീപ്, ഹർഷ ഗിരീഷ്, പോസ്റ്റർ രചന മത്സരത്തിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം നേടിയ അൻസിൽ പി, ഫാത്തിമത്ത് സഫ്ന എം പി, ഫാത്തിമത്ത് ഫസ്ന സി എച്ച് എന്നിവർക്കുള്ള സമ്മാനങ്ങൾ വിതരണം പ്രിവന്റീവ് ഓഫീസർ എം പി സജീവൻ നിർവഹിച്ചു.

സിവിൽ എക്സൈസ് ഓഫിസർ പി എസ് ശിവദാസൻ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്‌ എടുത്തു. ഹൈസ്കൂൾ എച്ച് എം ഇൻചാർജ്ജ് മേരിക്കുട്ടി പി ജെ, ഹൈസ്കൂൾ വിഭാഗം ലഹരി വിരുദ്ധ ക്ലബ്‌ കൺവീനർ സിസ്റ്റർ സെലിൻ, ഹയർ സെക്കന്ററി വിഭാഗം ലഹരിവിരുദ്ധ ക്ലബ്ബ് കൺവീനർ മഞ്ജുഷ കുര്യൻ, കബ്ബ് അംഗങ്ങളായ ആൻ തേരേസ്, ഡെൽവിൻ ജോസ് ബാബു എന്നിവർ പ്രസംഗിച്ചു. അധ്യാപക പ്രതിനിധി ആൽവിൻ തോമസ്, എക്സൈസ് പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) സി എം ജയിംസ്, സിവിൽ എക്സൈസ് ഓഫീസർ എൻ സി വിഷ്ണു എന്നിവർ സംഘാടനം നിർവ്വഹിച്ചു.

സ്കൂൾ പ്രിൻസിപ്പാൾ, ഹെഡ്മിസ്ട്രസ് ഇൻ ചാർജ്ജ്, പി ടി എ പ്രസിഡന്റ് എന്നിവർ രക്ഷാധികാരികളായി ക്ലബ്ബുകൾ പുനസംഘടിപ്പിച്ചു. ഹൈസ്ക്കൂൾ വിഭാഗം ലഹരിവിരുദ്ധ ക്ലബ്ബിന്റെ പുതിയ ഭാരവാഹികളായി സാന്റോ തോമസ് (പ്രസിഡന്റ്), ആൻ തെരേസ (വൈസ് പ്രസിഡന്റ്), ഡെൽവിൻ ജോസ് ബാബു (സെക്രട്ടറി), ഷെറിൻ മരിയ തോമസ് (ജോ: സെക്രട്ടറി) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

ഹയർസെക്കന്ററി വിഭാഗം ലഹരിവിരുദ്ധ ക്ലബ്ബിന്റെ പുതിയ ഭാരവാഹികളായി ടോണി എം ജെ (പ്രസിഡന്റ്), ധന്യ സി ജെ (വൈസ് പ്രസിഡന്റ്), ഷോൺ ആന്റണി (സെക്രട്ടറി), ഐറിൻ ജോൺസൺ(ജോ: സെക്രട്ടറി) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *