കേളകം : സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സപ്തദിന ക്യാമ്പിന് തുടക്കമായി. ക്യാമ്പിനോടനുബന്ധിച്ച് കേളകം ടൗണില്‍ വിളംബര റാലി നടത്തി. ക്യാമ്പ് ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലേക്കുറ്റ് നിര്‍വഹിച്ചു.പി.ടി.എ വൈസ് പ്രസിഡന്റ് സജീവന്‍ അധ്യക്ഷത വഹിച്ചു.സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഗീവര്‍ഗ്ഗീസ്,വാര്‍ഡ് മെമ്പര്‍ സുനിത രാജു, ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എം.വി മാത്യു , സ്റ്റാഫ് പ്രതിനിധി ഷാജി, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സി.ദീപ്തി എസ്.എ.ബി.എസ് എന്നിവര്‍ സംസാരിച്ചു. ജനുവരി രണ്ട് വരെയാണ് ക്യാമ്പ്.