കാക്കയങ്ങാട്: ബാലസംഘം ഊര്‍പ്പാല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ അനുമോദന സദസ്സ് സംഘടിപ്പിച്ചു.സ്വപ്രയത്‌നത്താല്‍ നിര്‍മിച്ച വാഹനങ്ങളുടെ ചെറു മോഡല്‍ നിര്‍മ്മിച്ച ഊര്‍പ്പാല്‍ ബാലസംഘം യൂണിറ്റ് സെക്രട്ടറി ആദര്‍ശ് രാധാകൃഷ്ണനും യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗം അഭയ് സത്യനെയുമാണ് അനുമോദിച്ചത്.ഇവര്‍ക്ക് പ്രോത്സാഹനമായി യുവജന ഊര്‍പ്പാല്‍ സ്വയം സഹായ സംഘം വാഹന നിര്‍മ്മാണത്തിന് ആവശ്യമായ ഫോം ഷീറ്റ് ,ഫ്‌ലക്‌സ് കിക്ക്, കത്തി, എന്നിവ സംഭാവനയായി ബാല സംഘത്തിന് നല്‍കി. ബാലസംഘം യൂണിറ്റ് പ്രസിഡണ്ട് ദേവനന്ദയുടെ അധ്യക്ഷതയില്‍ ബാലസംഘം കാക്കയങ്ങാട് വില്ലേജ് കണ്‍വീനര്‍ സാജന്‍ ആദര്‍ശിനും അഭയ്ക്കും നിര്‍മ്മാണ ഉപകരണങ്ങള്‍ നല്‍കി. തുടര്‍ന്ന് കോവിഡ് കാലത്തെ മികച്ച സന്നദ്ധ പ്രവര്‍ത്തനത്തിന് ഐആര്‍പിസി വളണ്ടിയര്‍ കൂടിയായ ഹുസ്സൈന്‍ ചക്കാലനെയും അനുമോദിച്ചു.