പേരാവൂർ: ഒറ്റ തവണ പ്ലാസ്റ്റിക് നിരോധനം പേരാവൂർ പഞ്ചായത്തിൽ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് പേരാവൂർ പഞ്ചായത്തിൽ ആരാധനാലയം മേധാവികളുടെ യോഗം പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലിന്റെ അധ്യക്ഷതയിൽ നടന്നു.
പേരാവൂർ പഞ്ചായത്തിലെ മുഴുവൻ ആരാധനാലയങ്ങളും “പ്ലാസ്റ്റിക്ക് ഫ്രീ കണ്ണൂർ” പദ്ധതിയുമായി സഹകരിക്കാൻ യോഗത്തിൽ തീരുമാനമായി ഇതിന്റെ ഭാഗമായി ബോധവൽക്കരണ ബോർഡുകൾ സ്ഥാപിക്കുകയും നിയമം നടപ്പിലാക്കുന്നതിനായി ഭക്തരോട് അഭ്യർത്ഥിക്കുകയും ചെയ്യാൻ യോഗത്തിൽ തീരുമാനമായി.
ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ റീന മനോഹരൻ,വാർഡ് മെമ്പർ നൂറുട്ടി, അസി സെക്രട്ടറി യോഷ്വാ, ഹരിതകേരള മിഷൻ റിസോഴ്സ് പേഴ്സൺ നിഷാദ് മണത്തണ, പഞ്ചായത്തിലെ വിവിധ മതസ്ഥാപന മേധാവികൾ യോഗത്തിൽ സംബന്ധിച്ചു. ജനുവരി ഒന്ന് മുതൽ ഒറ്റ തവണ പ്ലാസ്‌റ്റിക് നിർമാണവും വില്പനയും ഉപയോഗവും നിരോധിച്ചതായി പഞ്ചായത്ത് സെക്രട്ടറി ശശീന്ദ്രൻ അറിയിച്ചു. ലംഘിക്കുന്നവർക്ക് എതിരെ പിഴ ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. വ്യാപാരി പ്രതിനിധികൾ, മത്സ്യ-മാംസ കച്ചവടക്കാർ, സ്ഥാപനമേധാവികൾ എന്നിവരുടെ യോഗം വിവിധ സമയങ്ങളിലായി നാളെ പഞ്ചായത്ത് ഹാളിൽ നടക്കും