കേളകം: ബാലസംഘം കേളകം വില്ലേജ് സമ്മേളനം വളയംചാലില്‍ നടന്നു.ബാലസംഘം ജില്ലാ കമ്മിറ്റി അംഗം പി പ്രഹ്ലാദന്‍ ഉദ്ഘാടനം ചെയ്തു.ബാലസംഘം കേളകം വില്ലേജ് പരിധിയിലെ 17 യൂണിറ്റില്‍നിന്നുള്ള നൂറോളം കുട്ടികളാണ് വില്ലേജ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.ചടങ്ങില്‍ വി.എസ് ആദിത്യ അധ്യക്ഷത വഹിച്ചു.സോജന്‍ വര്‍ഗീസ്, ടി.കെ ബാഹുലേയന്‍, ഫ്രാന്‍സിസ് മാസ്റ്റര്‍,വി.ബി അഭിജിത്ത്,അമ്മിണി ടീച്ചര്‍ എന്നിവര്‍ ക്ലാസ് നയിച്ചു.