ഇരിട്ടി: അങ്ങാടിക്കടവ് സേക്രട്ട് ഹാര്‍ട്ട് ഹൈസ്‌കൂള്‍ 1984-85 ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടന്നു. അങ്ങാടിക്കടവ് സ്‌കൂളില്‍ നടന്ന ചടങ്ങ് എം.എല്‍.എ. അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.അയ്യന്‍കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചന്‍ പൈമ്പള്ളിക്കുന്നേല്‍ ചടങ്ങില്‍ അധ്യക്ഷനായി. ബിനോയ് തോമസ്,റവ.ഫാ. മാണി മേല്‍വട്ടം, ഫാ.തോമസ് പൂവന്‍പുഴ, നന്ദനന്‍ പി.കെ ജെസ്സി പ്ലാക്കൂട്ടം, അന്നക്കുട്ടി ജോണി കൊച്ചുവേലിക്കകത്ത് തുടങ്ങിയവര്‍ സംസാരിച്ചു.ചടങ്ങില്‍ പൂര്‍വ്വ അധ്യാപകരെ ആദരിച്ചു.