• Sat. Jul 27th, 2024
Top Tags

കോണ്‍ഗ്രസ് കോളയാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പദയാത്ര നടത്തി.

Bydesk

Dec 29, 2021

കോളയാട്: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപീകരണത്തിന്റെ  137-ാം വാര്‍ഷികത്തോടനുബന്ധിച്ച് കോണ്‍ഗ്രസ് കോളയാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പദയാത്ര നടത്തി.മണ്ഡലം പ്രസിഡന്റ് സാജന്‍ ചെറിയാന്‍ നയിച്ച പദയാത്രയില്‍ കോണ്‍ഗ്രസ് നേതാക്കളായ എം.ജെ പാപ്പച്ചന്‍ മാസ്റ്റര്‍, വിന്‍സി കട്ടക്കയം, റോയി പൗലോസ്,രാജന്‍ കണ്ണങ്കേരി,കെ.വി ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പുന്നപ്പാലത്തുനിന്നും ആരംഭിച്ച പദയാത്ര കോളയാട് സമാപിച്ചു. സമാപന സമ്മേളനം കെ.പി.സി.സി നിര്‍വാഹക സമിതി അംഗം വി സുരേന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *