• Wed. Nov 13th, 2024
Top Tags

മലയോര കേന്ദ്രങ്ങളിലൂടെ വയനാട്ടിലേക്ക് : ബളാൽ- ചെറുപുഴ- ഇരിട്ടി- മാനന്തവാടി റൂട്ടിൽ കെ.എസ്.ആർ.ടി.സി. സർവീസ് തുടങ്ങി

Bydesk

Jan 3, 2022

ഇരിട്ടി: മൂന്ന്‌ ജില്ലകളിലെ മലയോര മേഖലകളെ ചുരുങ്ങിയ ദൂരത്തിൽ ബന്ധിപ്പിക്കുന്ന മാനന്തവാടി- ഇരിട്ടി- ചെറുപുഴ- ബളാൽ റൂട്ടിൽ കെ.എസ്.ആർ.ടി.സി. ലിമിറ്റഡ് സ്റ്റോപ്പ് ബസ് സർവീസ് തുടങ്ങി.

ഇരിട്ടി ഭാഗത്തുനിന്ന് ആലക്കോട്, ചിറ്റാരിക്കാൽ, വെള്ളരിക്കുണ്ട് ഭാഗത്തേക്കുളള അവസാന ബസാണിത്.  വിദ്യാർഥികൾ, തൊഴിലാളികൾ, വ്യാപാരികൾ തുടങ്ങി സ്ഥിരംയാത്രക്കാർക്ക് വലിയ സഹായമാണ്‌ ഈ ബസ് സർവീസ്. മാനന്തവാടി, പാൽച്ചുരം, അമ്പായത്തോട്, കൊട്ടിയൂർ, കേളകം, പേരാവൂർ, ഇരിട്ടി, ഉളിക്കൽ, പയ്യാവൂർ, ചെമ്പേരി, ആലക്കോട്, ചെറുപുഴ, ചിറ്റാരിക്കാൽ, വെള്ളരിക്കുണ്ട് വഴിയാണ് ബസ് ഓടുക.
ഉച്ചയ്ക്ക് 2.45-ന് മാനന്തവാടിയിൽ നിന്ന് പുറപ്പെട്ട് അഞ്ചിന് ഇരിട്ടി വഴി രാത്രി 8.45-ന് ബളാലിൽ എത്തും. പുലർച്ചെ ആറിന് ബളാലിൽ നിന്നാരംഭിച്ച് 11.20-ന് മാനന്തവാടിയിൽ എത്തുന്ന രീതിയിലാണ് ബളാൽ- മാനന്തവാടി ബസ് സർവീസ് നടത്തുക. പ്രധാന ക്ഷേത്രങ്ങളായ കൊട്ടിയൂർ, പയ്യാവൂർ, ആലക്കോട് അരങ്ങം, ചെറുപുഴ എന്നിവകൾക്കു മുന്നിലൂടെയാണ്‌ ബസ് കടന്നുപോകുന്നത്‌.
Spread the love

Leave a Reply

Your email address will not be published. Required fields are marked *