മണത്തണ : ലൈബ്രറി നവീകരണവ്യാപന മിഷന്റെ പ്രവർത്തനത്തിന്റെ ഭാഗമായി പേരാവൂർ ഗ്രാമ പഞ്ചായത്ത് മണത്തണ ലൈബ്രറിയുടെ പ്രവർത്തന ഉദ്ഘാടനം യുവ കവി ശ്രീ. ശരത് പേരാവൂർ നിർവഹിച്ചു. ലൈബ്രറി കമ്മിറ്റി സെക്രട്ടറി ശ്രീ.ബിനേഷ് നാമത്ത് ചടങ്ങിൽ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ശ്രീ.യു.വി. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.പി.പി. വേണുഗോപാലൻ, വാർഡ് മെമ്പർ ശ്രീമതി.ബേബി സോജ എന്നിവരും സാമൂഹ്യ, രാഷ്ട്രീയ, കലാ സാംസ്കാരിക രംഗത്തുള്ള വിവിധ വ്യക്തികളും ചടങ്ങിൽ പങ്കെടുത്ത് ഉദ്യമത്തിന് ആശംസകൾ നൽകി. ലൈബ്രേറിയൻ കെ. പവിത്രൻ നന്ദി പ്രകാശിപ്പിച്ചു.