• Sun. Sep 22nd, 2024
Top Tags

ഇരിട്ടി

  • Home
  • സംസ്ഥാന ജൂനിയർ അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ രണ്ട് വെള്ളിയും ഒരു വെങ്കലവും നേടി കൊട്ടിയൂർ സ്വദേശി അലൻ മാത്യു.

സംസ്ഥാന ജൂനിയർ അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ രണ്ട് വെള്ളിയും ഒരു വെങ്കലവും നേടി കൊട്ടിയൂർ സ്വദേശി അലൻ മാത്യു.

സംസ്ഥാന ജൂനിയർ അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ രണ്ട് വെള്ളിയും ഒരു വെങ്കലവും നേടി കൊട്ടിയൂർ സ്വദേശി അലൻ മാത്യു.കൊട്ടിയൂർ നീണ്ടു നോക്കി സ്വദേശികളായ മുറുകുറ്റിക്കൽ  മാത്യു ജോർജ് – ആനി ദമ്പതികളുടെ മകനാണ്.മലപ്പുറം ഐഡിയൽ കടകശ്ശേരി സ്കൂൾ വിദ്യാർത്ഥിയാണ്.

ഡി.വൈ.എഫ്.ഐ.ബംഗ്ലക്കുന്ന് യൂണിറ്റ് സമ്മേളനം.

പേരാവൂര്‍:ഡി.വൈ.എഫ്.ഐ.ബംഗ്ലക്കുന്ന് യൂണിറ്റ് സമ്മേളനം ഞണ്ടാടി അഭിമന്യു രക്തസാക്ഷി നഗറില്‍ നടന്നു. ഡി.വൈ.എഫ്.ഐ. പേരാവൂര്‍ ബ്ലോക്ക് കമ്മിറ്റി അംഗം എ.നിത്യ ഉദ്ഘാടനം ചെയ്തു. ആശ്രിത് അധ്യക്ഷനായി. നന്ദന രക്തസാക്ഷി പ്രമേയവും ആരോമല്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു.കെ.അഖില്‍, അമീര്‍ ഫൈസല്‍, യൂനിസ് തുടങ്ങിയവര്‍ സംസാരിച്ചു. ആശ്രിതിനെ…

എം.എല്‍.എ കെ.കെ ശൈലജ ടീച്ചറുടെ സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി നീന്തല്‍ പരിശീലനത്തിന് തുടക്കമായി.

കോളയാട്:മട്ടന്നൂര്‍ നിയോജക മണ്ഡലം എം.എല്‍.എ കെ.കെ.ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ നടത്തുന്ന സമഗ്ര വിദ്യാഭ്യാസ  പരിപാടിയുടെ ഭാഗമായി കോളയാട്  ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെയും ആലച്ചേരി ജ്ഞാനോദയം വായനശാല ആന്റ് ഗ്രന്ഥാലയം, സ്വപ്ന ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ആലച്ചേരി എന്നിവയുടെ സഹകരണത്തോടെയാണ്  നീന്തല്‍…

പഴശ്ശി കനാലിൽ വീണ്ടും വെള്ളമെത്തും; ട്രയൽ റൺ ജനുവരി ആദ്യവാരം.

മട്ടന്നൂർ ∙ കാത്തിരിപ്പിനൊടുവിൽ പഴശ്ശി മെയിൻ കനാലിലൂടെ വീണ്ടും വെള്ളമൊഴുകാൻ ഇനി ദിവസങ്ങൾ മാത്രം. ഡാം മുതലുള്ള കനാലിലെ ആദ്യ അഞ്ചര കിലോമീറ്ററിലെ നവീകരണ പ്രവർത്തനങ്ങൾ 95 ശതമാനത്തോളം പൂർത്തിയായി. ജനുവരി ആദ്യവാരം ട്രയൽ റൺ നടത്താൻ ലക്ഷ്യമിട്ടാണ് പ്രവൃത്തി പുരോഗമിക്കുന്നതെന്ന്…

കുന്നത്തൂർപ്പാടി തിരുവപ്പന ഉത്സവം ഇന്ന് ആരംഭിക്കും.

കുന്നത്തൂർ : മലമുകളിലെ കൊടുംകാട്ടിൽ ഇനി ഉത്സവ രാവുകൾ, ഓട ചൂട്ടുകളുട വെളിച്ചത്തിൽ രാത്രികാലങ്ങളിൽ മാത്രം നടക്കുന്ന ഉത്തരകേരളത്തിലെ അപൂർവം ചില ഉത്സവങ്ങൾ പെട്ട കുന്നത്തൂർപാടിയിൽ ദിവസവും തിരുവപ്പനയും വെള്ളാട്ടവും അനുഗ്രഹം ചൊരിയും കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ ഇക്കുറി ഒരാഴ്ച…

പുതുവത്സരാഘോഷങ്ങള്‍ സംഘടിപ്പിച്ചു.

മുഴക്കുന്ന്: മുടക്കോഴി പി.പി.ആര്‍.എം യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ സംഘടിപ്പിച്ചു. പ്രധാന അധ്യാപിക കെ.ജി പുഷ്പലത, അധ്യാപകരായ കെ. വിനോദ് കുമാര്‍. സി.വി അമര്‍നാഥ്, പി.ടി.എ പ്രസിഡണ്ട് കെ ദേവദാസ്, കെ.എം ജയചന്ദ്രന്‍, വിജി പീറ്റര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കസ്തുരിരംഗൻ അന്തിമ റിപ്പോർട്ട് ; ആശങ്ക പങ്കുവെച്ച് കേളകത്ത് ജനകീയ യോഗം.

കേളകം: കസ്തുരി രംഗൻ റിപ്പോർട്ട് അന്തിമ വിക്ഞാപനം ഈ മാസം അവസാനം വരാനിരിക്കെ പ്രദേശവാസികളുടെ ആശങ്ക പങ്കുവെയ്ക്കുവാനായി ജനകീയ യോഗം ചേർന്നു. കേളകം പ്രസ് ഫോറം മീഡിയ സെൻ്ററിൻ്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ കൊട്ടിയൂർ, കേളകം , കണിച്ചാർ, പേരാവൂർ പഞ്ചായത്ത്…

ജാഗ്രത പാലിക്കണം.

ഇരിട്ടി : പഴശ്ശി ബാരേജിലെ ജലവിതാനം നിയന്ത്രിക്കുന്നതിനായി ഡിസംബര്‍ 28 ന് ബാരേജിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറക്കും. ഇതിനു പുറമെ ഡിസംബര്‍ 29 ന് പഴശ്ശി മുഖ്യ കനാലില്‍കൂടി ജലവിതരണം പുനരാരംഭിക്കുന്നതിനുള്ള ട്രയല്‍ റണ്ണും നടത്തും. അതിനാല്‍ ഡിസംബര്‍ 28 മുതല്‍…

പേരാവൂര്‍ ഗ്രാമപഞ്ചായത്ത് അതിദരിദ്രരെ കണ്ടെത്തല്‍ പഞ്ചായത്ത് തല ഉദ്ഘാടനം.

വെള്ളര്‍വള്ളി : പേരാവൂര്‍ ഗ്രാമപഞ്ചായത്തിലെ അതിദരിദ്രരെ കണ്ടെത്തല്‍ പ്രക്രിയയുടെ വാര്‍ഡ്തല സമിതി അംഗങ്ങള്‍ക്കായി പരിശീലന പരിപാടി പൂര്‍ത്തിയായതോടെ എന്യുമറേറ്റര്‍മാരുടെ നേതൃത്വത്തില്‍ അതിദരിദ്രരെ കണ്ടെത്തല്‍ ആരംഭിച്ചു.പേരാവൂര്‍ ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ ഏഴു പേരെയാണ് അതിദരിദ്രരായി കണ്ടെത്തിയിട്ടുള്ളത്. അതിദ്രരെ കണ്ടെത്തല്‍ പഞ്ചായത്ത് തല ഉദ്ഘാടനം…

കൊട്ടിയൂര്‍ എസ്ബിഐ ബാങ്കിന്റെ എ.ടി.എമില്‍ നിന്നും പണം കളഞ്ഞു കിട്ടിയിട്ടുണ്ട്.

കൊട്ടിയൂര്‍ എസ്ബിഐ ബാങ്കിന്റെ എ.ടി.എമില്‍ നിന്നും പണം കളഞ്ഞു കിട്ടിയിട്ടുണ്ട്. കളഞ്ഞു പോയവര്‍ തെളിവുസഹിതം താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടുക 9495722769