ബി. ജെ. പി ഉളിക്കൽ പഞ്ചായത്ത് കമ്മിറ്റിയും
മംഗലാപുരം കെ എസ് ഹെഗ് ഡേ ആശുപത്രിയും
സംയുക്തമായി നടത്തിയ സൗജന്യ മുഖവൈകല്യ ചികിത്സ രജിസ്ട്രേഷൻ ക്യാമ്പയിൻ
ഉളിക്കൽ വ്യാപാരഭവനിൽ നടന്നു.
നൂറോളം ആൾക്കാർ ക്യാമ്പിൽ പങ്കാളികളായി. ഡോക്ടർ തരുൺ,ഡോക്ടർ ശീതൾ,എന്നിവർ നേതൃത്വം നൽകി. ബി. ജെ. പി പഞ്ചായത്ത് പ്രസിഡണ്ട് എം. എൻ സുരേഷ്, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി സി.കെ ബാബു, ബി. ജെ. പി ജില്ലാ കമ്മിറ്റി അംഗം പി.കെ സുധാകരൻ, മണ്ടലം സെക്രട്ടറി മനോജ് മാസ്റ്റർ എന്നിവർ ആശംസകൾ അറിയിച്ചു.