ഇരിട്ടി : ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ നേതൃത്വത്തിൽ
കാർഷിക മേഖലയിലെ സംരംഭകർക്കുവേണ്ടി വേണ്ടി ജൈവവള നിർമാണ പരിശീലനം സംഘടിപ്പിച്ചു. ഇരിട്ടിയിൽ നടന്ന പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. വേലായുധൻ ഉദ്ഘാടനം ചെയ്തു. ക്ലസ്റ്റർ ഹെഡ് വിജി എബ്രഹാം അധ്യക്ഷനായി. കൃഷി വിജ്ഞാന കേന്ദ്രം ഡയറക്ടർ ഷഹനാസ് ക്ലാസ്സ് നയിച്ചു. എം.വി പ്രേമരാജൻ,ജിത്ത് ജോസ് തുടങ്ങിയവർ സംസാരിച്ചു. ഇരിട്ടി കണിച്ചാർ ബ്രാഞ്ചുകളിൽ നിന്നായി അൻപതോളം സംരംഭകരാണ് പരിശീലന പരിപാടിയിൽ പങ്കെടുത്തത്.