കീഴ്പ്പള്ളി : ബസ് സ്റ്റാന്റ് പരിസരത്തെ ആൽമരം സാമൂഹ്യ വിരുദ്ധർ നശിപ്പിക്കാൻ ശ്രമിക്കുന്നതായി പരാതി, ഇതിന്റെ ഭാഗമായി വൃക്ഷ സ്നേഹികൾ പ്രതിക്ഷേധിച്ചു. ആറളം പഞ്ചായത്തിലെ കീഴ്പ്പള്ളി ബസ് സ്റ്റാന്റ് പരിസരത്തെ ആൽമരമാണ് സാമൂഹ്യ വിരുദ്ധർ നശിപ്പിക്കാൻ ശ്രമിക്കുന്നത്. ടാക്സി ഡ്രൈവർമാർ ഉൾപ്പെടെ നിരവധിയാളുകൾ ക്ക് തണൽ നൽകുന്ന ആൽമരത്തിന്റെ തോൽ ചെത്തി മാറ്റി മണ്ണെണ്ണയൊഴിച്ച നിലയിൽ കാണപ്പെട്ടു.
മുമ്പ് പരിസ്ഥിതി ദിനത്തിൽ നട്ട ആൽമരം ടാക്സി ഡ്രൈവർമാരാണ് പരിപാലിച്ച് പോന്നിരുന്ന് പിന്നീട് വളർന്ന് വലുതായ ആൽമരം ഡ്രൈവർമാർക്കും ടൗണിൽ എത്തുന്നവർക്കും തണലേകാൻ തുടങ്ങിയപ്പോഴാണ് ഇരുട്ടിന്റെ മറവിൽ സാമൂഹ്യ വിരുദ്ധർ ആൽമരം നശിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചത് മനുഷ്യർക്ക് തണലേകുന്ന ആൽമരം നശിപ്പിക്കാൻ ശ്രമിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. സംഭവത്തിൽ ഓട്ടോ -ടാക്സി ഡ്രൈവർമാരുടെ നേതൃത്വത്തിൽ വൃഷ സനേഹികൾ പ്രതിക്ഷേധിച്ചു. കീഴ്പ്പള്ളി ടൗണിൽ നടത്തിയ പ്രതിക്ഷേധ പ്രകടനത്തിന് കെ.ബ. ഉത്തമൻ , റിനീഷ്, ശിഹാബ്, സാജീർ , പി.ആർ ബിജു തുടങ്ങിയവർ നേതൃത്വം നൽകി. പൊതുയോഗത്തിൽ കെ.ബി ഉത്തമൻ സംസാരിച്ചു.