ഇരിട്ടി : എം. എസ്. എഫ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി ‘സ്വർഗസ്വത്വം സമന്വയ സമൂഹം’ എന്ന പ്രമേയത്തിൽ നടത്തുന്ന സ്കൂൾ യൂണിറ്റ് സംഗമങ്ങൾക്ക് തുടക്കമായി. നിയോജക മണ്ഡലം സ്കൂൾ തല ഉദ്ഘാടനം കാക്കയങ്ങാട് പാല ഗവ:മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ നടന്നു. നിയോജക മണ്ഡലം സ്കൂൾ തല മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം നിയോജക മണ്ഡലം പ്രസിഡന്റ് റംഷാദ് കെ. പി സ്കൂൾ യൂണിറ്റ് ഭാരവാഹി മുഹമ്മദ് ശമിലിന് മെമ്പർഷിപ്പ് നൽകി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സംഗമത്തിൽ അജ്സൽ കെ. ആർ, അഫ്‌നാൻ, ഹിലാൽ മുഹമ്മദ്,റാഷിദ് പി. വി, ആബിദ്, അഫ്ലഹ്,രിഫാദ്, റാഹിൽ,അക്മൽ, റഈസ്, സുഫിയാൻ എന്നിവർ സംസാരിച്ചു.