ഇരിക്കൂർ : ലഹരിമുക്ത ഇരിക്കൂറിനായി മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റിയും ദുബായ് കെ.എം.സി.സി യും സംയുക്തമായി ലഹരിവിരുദ്ധ റാലിയും ബോധവത്കരണ സംഗമവും സംഘടിപ്പിച്ചു. ഇരിക്കൂർ പാലം സൈറ്റിൽ നിന്നാരംഭിച്ച റാലി ബസ്റ്റാന്റ് ചുറ്റി ടൗണിൽ സമാപിച്ചു.
ബോധവത്ക്കരണ സംഗമം ഇരിക്കൂർ എസ.ഐ, എം. വി ഷിജു ഉദ്‌ഘാടനം ചെയ്തു. ഇരിക്കൂർ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി പ്രസിഡണ്ട് എൻ. വി അനസ് അധ്യക്ഷത വഹിച്ചു.
വിമുക്തി കണ്ണൂർ ജില്ലാ കോ- ഓർഡിനേറ്റർ വി. വി ഷാജി മുഖ്യപ്രഭാഷണം നിർവഹിച്ചു.പി. പി നവാസ് നന്ദിയും പറഞ്ഞു.