ഉളിക്കൽ : ഉളിക്കൽ ഗ്രാമ പഞ്ചായത്ത് ലോക ഭിന്നശേഷി ദിനാചരണം നടത്തി. പരിപാടിയുടെ ഭാഗമായി ഭിന്നശേഷി സൗഹൃദ ഗ്രാമപഞ്ചായത്ത് പ്രഖ്യപനവും, പ്രിവിലേജ് കാർഡ് വിതരണവും ഉളിക്കൽ MGM ഓഡിറ്റോറിത്തിൽ നടന്നു.
അഡ്വ. സജീവ് ജോസഫ് MLA ഉദ്‌ഘാടനം ചെയ്തു. ബാബു ജോസഫ് (സെക്രട്ടറി ഉളിക്കൽ ഗ്രാമ പഞ്ചായത്ത്)സ്വാഗതം പറഞ്ഞു. ആശംസകൾ നേർന്നുകൊണ്ട് ആയിഷ ഇബ്രാഹിം (വൈസ് പ്രസിഡണ്ട്), ബേബി തോലാനി (ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ), ചാക്കോ പാലക്കലോടി (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ), ഓ. വി ഷാജു (സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ), മാത്യു ഐസക് (ഗ്രാമ പഞ്ചായത്ത് മെമ്പർ), ജോസഫ് ആഞ്ഞിലിതോപ്പിൽ, പി. കെ. ശശി ,എ അഹമ്മദ്കുട്ടി ഹാജി, കുര്യാക്കോസ് കാവുങ്കൽ, തോമസ് അപ്രോം മാസ്റ്റർ, മനോജ് മാസ്റ്റർ, ആർ സുജി, പ്രഭാവതി (ഐ. സി. ഡി. എസ് സൂപ്പർവൈസർ), രാജേഷ് ജെയിംസ് (ഹെൽത്ത് ഇൻസ്‌പെക്ടർ), സവിത ഷിബുകുമാർ (സെക്രട്ടറി ഗ്രാമദീപം ചാരിറ്റബിൾ സൊസൈറ്റി), എബ്രഹാം കളത്തിങ്കൽ (അഖിലകേരള ഭിന്നശേഷി ഫെഡറേഷൻ), ഇന്ദിരാ പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.