പയ്യാവൂർ : ഊർജകിരൺ ഇരിക്കൂർ നിയോജക മണ്ഡലംതല ബോധവൽക്കരണ സെമിനാർ നടത്തി. അലക്സ് നഗർ സത്യൻ സ്മാരക വായനശാല ഹാളിൽ സജീവ് ജോസഫ് എം എൽ എ ഉത്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോക്ടർ,എൻ സി ജെസി അധ്യക്ഷത വഹിച്ചു. ശ്രീകണ്ഠപുരം നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ത്രേസ്യാമ്മ മാത്യു, എം വി സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു. ഇ എം സി സി റിസോഴ്‌സ് പേഴ്‌സൻമാരായ എബിൻ ജോസ്, ആഷ്‌ലി രാജ് എന്നിവർ ക്ലാസെടുത്തു.