പയ്യാവൂർ : കാർഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെങ്കിൽ കർഷക കൂട്ടായ്മയിലൂടെ മാത്രമേ സാധിക്കൂ എന്നും, അത്തരത്തിലുള്ള കൂട്ടായ്മയ്ക്കാണ് റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി നേതൃത്വം നൽകുന്നതെന്ന് ചെയർമാൻ രാഹുൽ ചക്രപാണി പറഞ്ഞു.
വൻകിട കുത്തകകൾ സൂപ്പർ മാർക്കറ്റുകളും, വിപണന കേന്ദ്രങ്ങളും ആരംഭിച്ച് കാർഷിക മേഖലയെ തകർക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപെട്ടു. റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ പയ്യാവൂർ ശാഖ ഉൽഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: സാജു സേവ്യർ മുഖ്യാതിഥി ആയിരുന്നു. കണ്ണൂർ റീജിയണൽ മാനേജർ ബി.റംനാസ് അധ്യക്ഷത വഹിച്ചു ഗ്രാമ പഞ്ചായത്തംഗം രജനി സുന്ദരൻ, പയ്യാവൂർ ദേവസ്വം ചെയർമാൻ പി. സുന്ദരൻ, വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് ചാക്കോ മുല്ലപ്പള്ളിൽ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് വർക്കിംഗ് പ്രസിഡന്റ് കെ സുരേഷ് കുമാർ , പയ്യാവൂർ അസിസ്റ്റന്റ് കൃഷി ഓഫീസർ കെ. വി. അശോക് കുമാർ , പയ്യാവൂർ ബ്രാഞ്ച് മാനേജർ ദീപ ജോസഫ് , കേരളാ മീഡിയ പേഴ്ൺസ് യൂണിയൻ ഇരിട്ടി മേഖലാ പ്രസിഡന്റ് തോമസ് അയ്യങ്കാനാൽ, ഫൽഗുനൻ മേലേടത്ത് , ഷോജൻ എം വി എന്നിവർ സംസാരിച്ചു