ഇരിട്ടി : സംസ്ഥാനത്തെ വിവിധ താലൂക്ക് ആശുപത്രികളിൽ പ്രസവ വിഭാഗത്തിന്റെ പ്രവർത്തനം മെച്ച പ്പെടുത്തുന്നതിന് സർക്കാർ ഫണ്ട് അനുവദിച്ചു. ഒരു കോടിയോളം രൂ പയാണ് അനുവദിച്ചത്.
ആറ്റിങ്ങൽ ആശുപത്രിക്ക് (1.46 ലക്ഷം), പുനലൂർ (15.67 ലക്ഷം), ഇരിട്ടി (21.06 ലക്ഷം), പേരാവൂർ (46.77 ലക്ഷം) മണ്ണാർകാട് (12.01 ലക്ഷം), നെടുങ്ങോലം (മൂന്ന് ലക്ഷം) എന്നിങ്ങനെയാണ് തുക അനുവ ദിച്ചത്. ഉപകരണങ്ങൾ വാങ്ങാനും ചെറു നിർമാണപ്രവർത്തനങ്ങൾക്കും വിനിയോഗിക്കും.
ഫോട്ടോതെറാപ്പി മെഷീൻ, അനസ്തേഷ്യ വർക് സ്റ്റേഷൻ, തൂക്കം നോക്കാനുള്ള മെഷീൻ, ഇൻഫ്യൂഷൻ പമ്പ്, പൾസ് ഓക്സീമീറ്റർ, ഫീറ്റൽ മോണിറ്റർ തുടങ്ങിയവ മെഡിക്കൽ സർവീസസ് കോർപറേഷൻ മുഖേന വാങ്ങും.