• Sat. Jul 27th, 2024
Top Tags

എംഎൽഎ ഫണ്ട്അനുവദിച്ചിട്ടും റോഡ് ടാർ ചെയ്യാത്തതിൽ മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധം.

Bydesk

Dec 13, 2021

ഇരട്ടി :  വികാസ് നഗർ പ്രിയദർശനി റോഡിന്ഒരു വർഷത്തിലധികമായി എം. എൽ. എ 10 ലക്ഷം രൂപ ഫണ്ട് അനുവദിച്ചിട്ടും റോഡ് ടാർ ചെയ്യാൻ നടപടികൾ സ്വീകരിക്കാത്ത മുനിസിപ്പാലിറ്റി നിസ്സംഗതക്കെതിരെ പയഞ്ചേരി ശാഖ യൂത്ത് ലീഗ് പ്രതിഷേധം നടത്തി. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ഇബ്രാഹിം മുണ്ടേരി ഉദ്ഘാടനം നിർവഹിച്ചു, യൂത്ത് ലീഗ് ശാഖാ പ്രസിഡണ്ട് പി. കെ യൂസഫ് അധ്യക്ഷത വഹിച്ചു.

മുസ്ലിംലീഗ് മുനിസിപ്പൽ പ്രസിഡണ്ട് എം. എം മജീദ്,മുനിസിപ്പൽ കൗൺസിലർമാരായ വി. പി റഷീദ് സമീർ പുന്നാട്, ഫവാസ് പുന്നാട് എൻ. കെ ഷറഫുദ്ദീൻ, ജാബിർ പി, ഫിറോസ് എം, കാലിദ് ടി പ്രസംഗിച്ചു. അബ്ദുറഹ്മാൻ ടി. പി, നിഷാദ് വി. പി,റഹീം സി. പി നേതൃത്വം നൽകി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *