കേളകം : കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം കമ്പ്യൂട്ടർ ലാബ് നാല് ലക്ഷം രൂപ മുടക്കി നവീകരിച്ചിരിക്കുകയാണ്. നവീകരിച്ച കമ്പ്യൂട്ടര്‍ ലാബിന്‍റെ ഉദ്ഘാടനം പേരാവൂര്‍ നിയോജക മണ്ഡലം എംഎല്‍എ അഡ്വ. സണ്ണി ജോസഫ് നിര്‍വ്വഹിച്ചു. കേളകം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് തങ്കമ്മ മേലേക്കുറ്റ് അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ സുനിത രാജു, പിടിഎ പ്രസിഡന്‍റ് സന്തോഷ് സിസി, മദര്‍ പിടിഎ പ്രസിഡന്‍റ് ബീന ഉണ്ണി, സ്റ്റാഫ് സെക്രട്ടറി സോണി ഫ്രാന്‍സിസ് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ എം വി മാത്യു സ്വാഗതവും എസ്ഐടിസി അനൂപ്കുമാര്‍ പി വി നന്ദിയും പറഞ്ഞു.