കോളയാട് : അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള സർവ്വേയുടെ പേരാവൂർ ബ്ലോക്ക് തല ഉദ്ഘാടനം കോളയാട് നടന്നു. ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡ് കോളയാടിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സുധാകരൻ ഉദ്ഘാടനം നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട് റിജി എം അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി, വൈസ് പ്രസിഡണ്ട് കെ ഇ സുധീഷ്,സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, എന്യൂമറേറ്റർമാർ എന്നിവർ പങ്കെടുത്തു.