• Sat. Jul 27th, 2024
Top Tags

സംയുക്ത വാഹന പരിശോധന നടത്തി.

Bydesk

Dec 14, 2021

പേരാവൂർ  :  ക്രിസ്മസ് – ന്യൂ ഇയർ സ്പെഷൽ എൻഫോഴ്സ്മെന്റ് ഡ്രൈവിനോടുബന്ധിച്ച് പേരാവൂർ എക്സൈസ് പാർട്ടിയും പോലീസ്  ഹൈവേ പട്രോൾ യൂണിറ്റും സംയുക്ത വാഹന പരിശോധന നടത്തി. നിടുംപൊയിൽ – മാനന്തവാടി അന്തർസംസ്ഥാന പാതയിൽ ഇരുപത്തിയൊമ്പതാം മൈലിൽ വെച്ച് നടത്തിയ വാഹന പരിശോധനക്ക് എക്സൈസ് പ്രിവന്റീവ് ഓഫീസർ എം പി സജീവൻ, പോലീസ്  ഹൈവേ പട്രോൾ യൂണിറ്റ് എസ് ഐ സന്തോഷ്കുമാർ എന്നിവർ നേതൃത്വം നൽകി. പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) സി എം ജയിംസ്,  സിവിൽ എക്സൈസ് ഓഫീസർമാരായ കെ എ മജീദ്, പി എസ് ശിവദാസൻ, എൻ സി വിഷ്ണു എന്നിവർ ഹൈവേ പട്രോൾ സംഘത്തിനൊപ്പം പരിശോധനയിൽ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *