മാലൂര്‍: മകളെ പീഡിപ്പിച്ച കേസില്‍ 40കാരനായ പിതാവിനെ മാലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിലേരി സ്വദേശിയായ പെണ്‍കുട്ടിയുടെ പരാതിയിലാണ് പിതാവിനെ പോക്‌സോ നിയമ പ്രകാരം പോലീസ് അറസ്റ്റ് ചെയ്തത്.ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ മകളെ വീട്ടില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. പല തവണ ഇയാള്‍ വീട്ടില്‍ നിന്നും കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പെണ്‍കുട്ടി ബന്ധുക്കളോട് പറഞ്ഞത്. ബന്ധു വീട്ടിലെത്തിയ കുട്ടി അവിടെയുള്ളവരോടാണ് പീഡന വിവരം അറിയിച്ചത്. ഇതേ തുടര്‍ന്ന് മാലൂര്‍ പോലീസില്‍ നല്‍കിയ പരാതിയിലാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിനോടുവില്‍ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇയാളെ തലശേരിയിലെ പോക്‌സോ കോടതിയില്‍ ഹാജരാക്കി, കോടതി റിമാന്റ് ചെയ്തു.