കാക്കയങ്ങാട്: പാല മൂത്തേടത്ത് ത്വരിത കിരാത ക്ഷേത്രം 17 മത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി.സപ്താഹ യജ്ഞത്തിന്റെ ഭാഗമായി താലപ്പൊലി കലവറ നിറയ്ക്കല്‍ ഘോഷയാത്ര നടത്തി. യജ്ഞാചാര്യന്‍ ബ്രഹ്മശ്രീ ഹരിശ്രി ഗോവിന്ദന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് സപ്താഹ യജ്ഞം നടക്കുന്നത്. കാക്കയങ്ങാട് ശ്രീ നാരായണ ഗുരു മന്ദിരത്തിന് സമീപത്തു നിന്നാരംഭിച്ച ഘോഷ യാത്ര ക്ഷേത്ര സന്നിധിയില്‍ സമാപിച്ചു.നിരവധി ഭക്തജനങ്ങള്‍ പങ്കാളികളായി.