പേരാവൂര്‍: ആലപ്പുഴയില്‍ ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ചിത്ത് ശ്രീനിവാസിന്റെ കൊലപാതകത്തില്‍ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ പേരാവൂര്‍ പ്രതിഷേധ പ്രകടനം നടത്തി. ബി.ജെ.പി.നിയോജക മണ്ഡലം പ്രസിഡന്റ് ജ്യോതി പ്രകാശ്, യുവമോര്‍ച്ച ജില്ല വൈസ് പ്രസിഡന്റ് അരുണ്‍ ഭരത് ,ആര്‍.എസ്.എസ്.താലുക്ക് കാര്യവാഹക് രൂപേഷ്, പി.ജി.സന്തോഷ്, അഭീഷ് പേരാവൂര്‍, രാജു മുരിങ്ങോടി, ബാബു വര്‍ഗ്ഗീസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.