കൊളക്കാട്: സാന്തോം ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ അലൻ ജോ മാത്യുവിന്റെ അകാല നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. തദവസരത്തിൽ സ്കൂൾ മാനേജർ ഫാ. പോൾ വെള്ളോപ്പിള്ളി അനുസ്മരണ പ്രഭാഷണം നടത്തി.
ഹയർ സെക്കന്ററി സ്കൂൾ പ്രൻസിപ്പാൾ ജോണി തോമസ്, ഹെഡ്മിസ്ട്രസ്സ് സോളി തോമസ്,എന്നിവർ അനുശാചനം രേഖപ്പെടുത്തി. തുടർന്ന് പിടിഎ പ്രസിഡണ്ട് ജോളി മറ്റത്തിൽ, മദർ പിടിഎ പ്രസിഡണ്ട് സുരഭി റിജോ, ഹയർസെക്കൻഡറി അധ്യാപകരായ ഫാ. സന്തോഷ് പീറ്റർ, ലാലി ടീച്ചർ, ഹൈസ്കൂൾ സ്റ്റാഫ് സെക്രട്ടറി സിസ്സി എം ലൂക്കോസ്, ക്ലാസ് പ്രതിനിധികളായ ജെനിയ ജിസ്സു, ഡയാന ജോണി എന്നിവർ വിദ്യാലയത്തിന്റെ പേരിലുള്ള അനുശോചനം അറിയിച്ചു.