• Sat. Jul 27th, 2024
Top Tags

പഠന സഹായനിധിയുമായി പൂർവ വിദ്യാർത്ഥി സംഘടന.

Bydesk

Dec 21, 2021

കൊട്ടിയൂർ: കൊട്ടിയൂർ ഐ ജെ എം ഹയർസെക്കൻഡറി സ്കൂളിലെ 2004 പ്ലസ് ടു സയൻസ് S1 ബാച്ചിന്റെ വിദ്യാർത്ഥി കൂട്ടായ്മയായ` മഴവില്ല് ´ സംഘടനയുടെ ആഭിമുഖ്യത്തിൽ സ്കൂളിലെ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് നൽകുന്ന പഠന സഹായനിധിയുടെ രണ്ടാം ഘട്ടത്തിനു തുടക്കമായി .

അപകടത്തിൽപ്പെട്ട മരണമടഞ്ഞ സഹപാഠിയായ ദീപു ജോസിന്റെ ഓർമ്മ നിലനിർത്തുന്നതിന് രൂപീകരിച്ച ചാരിറ്റബിൾ വിങ്ങിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പഠന സഹായനിധി ആരംഭിച്ചത് . ചാരിറ്റബിൾ വിംഗ് ചെയർമാൻ സിനേഷ് പാറക്കൽ സ്കൂൾ പ്രിൻസിപ്പൽ ബ്രിജേഷ് ബാബു എ വി യ്ക്ക് പഠന സഹായനിധിക്കുള്ള ഫണ്ട് കൈമാറി.

2009 ൽ കണ്ണൂർ ധനലക്ഷ്മി ഹോസ്പിറ്റലിൽ ആരോഗ്യ പ്രവർത്തകനായി ജോലി ചെയ്യവേ രോഗിയുമായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടാണ് ദീപു മരണമടഞ്ഞത്. ദീപുവിന്റെ ഓർമ്മ നിലനിർത്തുന്ന ചാരിറ്റബിൾ വിങ്ങിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്ക് ഫീസ്, യൂണിഫോം, ടെക്സ്റ്റ് ബുക്ക് തുടങ്ങിയവയ്ക്ക് ആവശ്യമായ സഹായം നൽകുക എന്നതാണ് പഠന സഹായ നിധിയുടെ ലക്ഷ്യം. സ്കൂൾ മുഖേനയാണ് അർഹരായവരെ കണ്ടെത്തി ധനസഹായം നൽകുക .

പ്രവാസിയായ സിനേഷ് പാറക്കൽ, അനൂപ് തോമസ്, ജോഷി തോമസ് , ഡസോണ ജോസഫ് , പ്രവീൺ കുമാർ, ധനുഷ് നായർ എന്നിവരടങ്ങിയ കമ്മിറ്റിയാണ് ചാരിറ്റബിൾ വിങ്ങിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.

ചടങ്ങിൽ അധ്യാപകരായ സുനിൽ മാത്യു, രാജേഷ് മാത്യു, ടെസ്സി എം ജെ,പൂർവ്വ വിദ്യാർത്ഥികളായ ശാശ്വത മോഹൻ, സ്റ്റെഫി വിൻസെന്റ് , അഞ്ചു രാജ് , ജിഷ എൻ വി , അരുൺ മനോഹരൻ , തുടങ്ങിയവർ പങ്കെടുത്തു. പ്രിൻസിപ്പൽ ബ്രിജേഷ് ബാബു എ വിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് സ്റ്റാഫ് പ്രതിനിധി രമ്യ. പി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വിജി സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *