കൊട്ടിയൂർ : കൊട്ടിയൂർ ഐ ജെ എം ഹയർസെക്കന്ററി സ്കൂളിൽ, ഹൈസ്കൂൾ ഹയർ സെക്കന്ററി വിഭാഗങ്ങളിൽ വിമുക്തി ലഹരിവിരുദ്ധ ക്ലബ് പുന:സംഘാടനം, ലഹരിവിരുദ്ധ ദിനാചരണത്തിന്റെയും ഗാന്ധിജയന്തി മാസാചരണത്തിന്റെയും ഭാഗമായി പേരാവൂർ റേഞ്ചും കണ്ണൂർ ജില്ലാ വിമുക്തി മിഷനും സംഘടിപ്പിച്ച ലഹരി വിരുദ്ധ ഓൺലൈൻ ക്വിസ് മത്സരങ്ങളിൽ സമ്മാനം നേടിയ വിദ്യാർത്ഥികൾക്കുള്ള സമ്മാന വിതരണം, ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് എന്നിവ സംഘടിപ്പിച്ചു.
പ്രധാനാധ്യാപിക സിസിലി മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി ടി എ പ്രസിഡന്റ് തങ്കച്ചൻ കല്ലടയിൽ ഹൈസ്കൂൾ, ഹയർസെക്കന്ററി വിഭാഗങ്ങളിലെ ലഹരി വിരുദ്ധ ക്ലബ്ബുകൾ ഉദ്ഘടനം ചെയ്തു. പേരാവൂർ റേഞ്ച് പരിധിയിലെ വിദ്യാലയങ്ങളിൽ ജൂൺ 26 ലഹരിവിരുദ്ധ ദിനത്തിലും, ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി ദിനത്തിലും നടത്തിയ ഓൺലൈൻ ലഹരിവിരുദ്ധ ക്വിസ് മത്സരങ്ങളിൽ ഒന്നാം സ്ഥാനവും, ജില്ലാതല വിമുക്തി മിഷൻ നടത്തിയ ഓൺലൈൻ ലഹരിവിരുദ്ധ ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനവും നേടിയ ഹൈസ്കൂൾ വിഭാഗത്തിലെ ജി ഗോവർദ്ധൻ, ലഹരിവിരുദ്ധ ദിന ക്വിസ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ തേജസ് പി ദിനേശ്, ഹയർ സെക്കന്ററി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ നിപുണ്യ ജി എന്നിവർക്കുള്ള സമ്മാന വിതരണം പേരാവൂർ റേഞ്ച് എക്സൈസ് പ്രിവന്റീവ് ഓഫീസർ എം പി സജീവൻ നിർവഹിച്ചു.
സിവിൽ എക്സൈസ് ഓഫിസർ പി എസ് ശിവദാസൻ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് എടുത്തു. ഹയർസെക്കന്ററി സ്കൂൾ സീനിയർ അസിസ്റ്റന്റ് സിൽവി ജോൺ, ഹൈസ്കൂൾ വിഭാഗം ലഹരി വിരുദ്ധ ക്ലബ് കൺവീനറായിരുന്ന റോയ് ജോൺ എന്നിവർ പ്രസംഗിച്ചു. ഹയർ സെക്കന്ററി വിഭാഗം ലഹരിവിരുദ്ധ ക്ലബ്ബ് കൺവീനറായിരുന്ന രമ്യ പി, പുതുതായി കൺവീനർമാരായി ചുമതലയേറ്റ പി ടി സോമരാജ്, മെൽസ്മിൻ ജോർജ്ജ് എന്നിവർ സംഘാടനം നിർവ്വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ, ഹെഡ്മിസ്ട്രസ് ഇൻ ചാർജ്ജ്, പി ടി എ പ്രസിഡന്റ് എന്നിവർ രക്ഷാധികാരികളായി ക്ലബ്ബുകൾ പുനസംഘടിപ്പിച്ചു.