പേരാവൂർ :നിടുംപൊയിൽമാനന്തവാടി റോഡിൽ ഇരുപത്തിയെട്ടാം മൈലിന് സമീപം കാർ റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞ് കത്തി നശിച്ചു. കാറിലുണ്ടായിരുന്ന തലപ്പുഴ വാളാട് സ്വദേശി ചുണ്ടത്തടത്തിൽ ഷിന്റോയ്ക്ക് പരിക്കേറ്റു. ഷിന്റോയെ പേരാവൂരിലെ സ്വകാര്യാസ്പത്രിയിൽ പ്രവേശിപ്പിച്ചു.പേരാവൂർ ഫയർഫോഴ്‌സസും കേളകം, പേരാവൂർ പോലീസും സ്ഥലത്തെത്തി രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി.തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് അപകടം.