പേരാവൂർ : പേരാവൂർ സെന്റ് ജോസഫ്സ് ഹൈസ്‌കൂളിൽ 43 വർഷം മുമ്പ് പഠിച്ച എസ് എസ് എൽ സി ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ ഒത്തുചേർന്നു. എംഎൽഎ അഡ്വക്കേറ്റ് സണ്ണി ജോസഫ് സുഹൃത്ത് സംഗമം ഉദ്ഘാടനം ചെയ്തു.
ബേബി ജോൺ തെങ്ങും പള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ മണികണ്ഠൻ സ്വാഗതം പറഞ്ഞു. ആദരണീയരായ അധ്യാപക അധ്യാപിക മാരെ എംഎൽഎ പൊന്നാടയണിയിച്ചു. ഹെഡ്മാസ്റ്റർ വി വി തോമസ് മൊമെന്റോ നൽകി. ആശംസകൾ നേർന്നു കൊണ്ട് എം വി രാജൻ, വിൻസെന്റ്, കെ വി ചന്ദ്രൻ, പി ജെ പ്രസാദ്, സി രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
ഗുരുവന്ദനത്തിന്റെ ഭാഗമായി ജോയ് മാത്യു മാസ്റ്റർ, ലീന സിസ്റ്റർ, വി ഡി ജോർജ് മാസ്റ്റർ എന്നിവരും സംസാരിച്ചു. ബേബി തോമസ് കല്ലേരിക്കൽ നന്ദിപറഞ്ഞു വിവിധ കലാപരിപാടികളും അരങ്ങേറി.