കൊട്ടിയൂർ: ദേശീയ ചലച്ചിത്ര വിഷ്വൽ ഇഫക്ട് അവാർഡ് , നന്ദി അവാർഡ് തുടങ്ങി പ്രമുഖ അവാർഡ് ജേതാവും ബാഹുബലി എന്ന ദൃശ്യ വിസ്മയത്തിൻറെ പ്രമുഖ പിന്നണി പ്രവർത്തകനുമായ സനത്ത് പിസി യോടൊപ്പമുള്ള നിമിഷങ്ങൾ വോളണ്ടിയർമാർക്ക് നവ്യാനുഭവമായി.
ബാഹുബലിയിലെയും പുലിമുരുകനിലെയും മറ്റുപ്രധാന പല സിനിമകളിലെയും വിഷ്വൽ ഇഫക്റ്റുകളെ വിശദീകരിച്ച് നടത്തിയ ക്ലാസുകളും സിനിമ അനുഭവങ്ങളും കൊണ്ട് ക്യാമ്പിന്റെ ആറാം ദിവസം മനോഹരമായി.
ചടങ്ങിൽ സന്നത്ത് ഉദ്ഘാടനവും ,മാത്യു എം.എ അധ്യക്ഷനും, ഹർഷിത് ടി എസ് സ്വാഗതവും ആലിസ് കെ.വി ,ദേവനന്ദ പി.എസ് എന്നിവർ ആശംസയും അമൃത കേസ് നന്ദിയും പറഞ്ഞു.