• Sun. Sep 22nd, 2024
Top Tags

ഇരിട്ടി

  • Home
  • പേരാവൂരിൽ വാഹനാപകടം അഞ്ചുപേർക്ക് പരിക്ക്.

പേരാവൂരിൽ വാഹനാപകടം അഞ്ചുപേർക്ക് പരിക്ക്.

പേരാവൂർ: പേരാവൂർ പുതിയ ബസ് സ്റ്റാന്റിൽ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്. പേരാവൂർ തെരു സ്വദേശിനി ആര്യ, ചുങ്കക്കുന്ന് സ്വദേശിനി ദിൽന, അരുൺ, അനസ് വിളക്കോട് സ്വദേശി ജിഷ്ണു എന്നിവർക്കാണ് പരിക്കേറ്റത്. ബുധനാഴ്ച ഉച്ചയോടെയാണ് അപകടം.

പേരാവൂര്‍ മാലൂര്‍ റോഡില്‍ പാമ്പാളിയിലെ അപകടാവസ്ഥയിലായ കലുങ്ക് പൊളിച്ച് നീക്കി പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തി ആരംഭിച്ചു.

പേരാവൂര്‍ :   മാലൂര്‍  റോഡില്‍ പാമ്പാളിയിലെ അപകടാവസ്ഥയിലായ കലുങ്ക്  പൊളിച്ച്  നീക്കി പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തി ആരംഭിച്ചു. സമീപത്ത് കുടി താത്കാലിക ഗതാഗത സൗകര്യമൊരുക്കിയാണ് കലുങ്ക് പൊളിച്ചു നീക്കിയത്. പേരാവൂര്‍ മാലൂര്‍ റോഡിലെ പാമ്പാളിയിലെ കലുങ്കിനടിയിലെ സംരക്ഷണ ഭിത്തി തകര്‍ന്നാണ് കലുങ്ക്…

കണ്ണുർ വിമാനതാവളത്തിൽ നിന്നും സ്വർണം പിടികൂടി.

മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനതാവളത്തിൽ വീണ്ടും സ്വർണവേട്ട.80 ലക്ഷത്തിലധികം രൂപ വിലവരുന്ന 1655 ഗ്രാം സ്വർണമാണ് ഇന്ന് പുലർച്ചെ നടത്തിയ റെയ്ഡിൽ പിടികൂടിയത്. ഇരിക്കൂർ ബ്ളാത്തൂർ സ്വദേശി മുഹമ്മദ് അനീസിൽ നിന്നാണ് പേസ്റ്റുരൂപത്തിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന സ്വർണം കണ്ടെത്തിയത് ഡി.ആർ ഐ…

തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ്; കൊക്കമുള്ള് വാർഡ് എൽ ഡി എഫ് പിടിച്ചെടുത്തു.

പയ്യാവൂർ  : തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ കണ്ണൂർ ഏരുവേശ്ശി പഞ്ചായത്തിലെ കൊക്കമുള്ള് വാർഡ് യു ഡി എഫിൽ നിന്നും എൽ ഡി എഫ് പിടിച്ചെടുത്തു. പത്ത് വർഷങ്ങൾക്ക് ശേഷമാണ് വാർഡ് എൽ ഡി എഫ് തിരിച്ചു പിടിക്കുന്നത്. എൽ ഡി…

വിക്സിന്റെ മണമുള്ള തുളസി മുതൽ വിളക്കുതിരിയായി പിരിച്ചു കത്തിക്കാവുന്നവ വരെ: ജൈവമ്യൂസിയമായി അഞ്ചേക്കർ.

തില്ലങ്കേരി : ജൈവകർഷകൻ എൻ.ഷിംജിത്തിന്റെ കൃഷിയിടം ഔഷധസസ്യങ്ങളുടെ കലവറയാണ്. 32 ഇനം തുളസിച്ചെടികൾ, ഇതിൽ വിക്സിന്റെ മണമുള്ള തുളസി മുതൽ വിളക്കുതിരിക്ക് പകരം പിരിച്ചു കത്തിക്കാവുന്നവ വരെ ഉൾപ്പെടും. പലപ്പോഴായി കൃഷി ചെയ്ത ഇരുന്നൂറിൽപ്പരം നെൽ ഇനങ്ങളുടെ കതിരുകൾ സൂക്ഷിച്ചു വച്ച്…

ഇരിട്ടി എക്സൈസ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.

ഇരിട്ടി : മലയോരമേഖലയിൽ വ്യാപകമായി അനധികൃത മദ്യവില്പനയും, വ്യാജമദ്യവും പെരുകുന്ന സാഹചര്യത്തിൽ ചെത്തുതൊഴിലാളി യൂണിയൻ ഇരിട്ടി റേഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടി എക്സൈസ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. എക്സൈസിൻ്റെ ഭാഗത്തുനിന്നും കാര്യമായ ഇടപെടലുകൾ ഉണ്ടാകണമെന്നും, പരിശോധനകൾ ശക്തമാക്കണമെന്നും ആവശ്യപ്പെട്ടാണ് ചെത്തുതൊഴിലാളി…

ഉളിക്കൽ പഞ്ചായത്തിലെ മാട്ടറ വാർഡ് മെമ്പർ സരുൺ തോമസിന് തലശ്ശേരി സോഷ്യൽ സർവീസ് സൊസൈറ്റിയുടെ പുരസ്‌കാരം.

ഉളിക്കൽ : ലോക്ക്ഡൗൺ കാലത്ത് മിൽമ പാൽ ശേഖരണം നിർത്തിയപ്പോൾ ക്ഷീര കർഷകരുടെ വീടുകളിലെത്തി പാൽ ശേഖരിച്ച് അത് വിറ്റ് കിട്ടിയ 50 രൂപ അതേപടി കർഷകർക്ക് നൽകി മാതൃകപരമായ പ്രവർത്തനം സംഘടിപ്പിച്ചതിനാണ് പുരസ്‌കാരം.. നാട്ടിൽ നിരവധി മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം…

വിമുക്തി – ലഹരി വിരുദ്ധ ക്ലബ് പുന:സംഘാടനവും സമ്മാന വിതരണവും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.

പേരാവൂർ:  പേരാവൂർ ശാന്തിനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വിമുക്തി ലഹരി വിരുദ്ധ ക്ലബ്‌ പുന:സംഘാടനം, ഗാന്ധി ജയന്തി മസാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നടത്തിയ ക്വിസ് മത്സരത്തിൽ സമ്മാനം നേടിയ വിദ്യാർത്ഥിനിക്കുള്ള സമ്മാന വിതരണം, ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് എന്നിവ സംഘടിപ്പിച്ചു. ലഹരിവിരുദ്ധ…

മുട്ടയിടാൻ റോഡരികിൽ, ഉടുമ്പിനെ ‘പൊക്കി’ വനംവകുപ്പ്.

കൊട്ടിയൂർ : റോഡരികിൽ മുട്ടയിടുന്ന നിലയിൽ കണ്ടെത്തിയ ഉടുമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടി കൂടി കാട്ടിൽ വിട്ടു. കൊട്ടിയൂർ അമ്പായത്തോട് മലയോര ഹൈവേയുടെ അരികിൽ മന്ദംചേരിയിൽ വാഹനങ്ങൾ നിർത്തിയിടുന്ന ഭാഗത്താണ് ഉടുമ്പ് മുട്ട ഇടുന്നത് കണ്ടത്. നാട്ടുകാർ വിവരം അറിയിച്ചതിനെ…

എലിപ്പനി ബാധിച്ച് മരിച്ചു.

പേരാവൂർ  :നെടുംപുറംചാലിലെ ഇടയത്തു വളപ്പിൽ രാജേഷാണ് (38) എലിപ്പനി ബാധിച്ച് കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഇന്ന് പുലർച്ചെ 2 മണിയോടെയാണ് അന്ത്യം സംഭവിച്ചത്.