• Tue. Sep 17th, 2024
Top Tags

ഇരിട്ടി

  • Home
  • കോടികളുടെ വെട്ടിപ്പിനെകുറിച്ച് പോലീസ് അന്വേഷണം നടത്തണം

കോടികളുടെ വെട്ടിപ്പിനെകുറിച്ച് പോലീസ് അന്വേഷണം നടത്തണം

എടൂര്‍-കമ്പനിനിരത്ത്-അങ്ങാടിക്കടവ്-ചരള്‍-പാലത്തിന്‍കടവ് റോഡ് വീതികൂട്ടല്‍ – കോടികളുടെ വെട്ടിപ്പിനെകുറിച്ച് പോലീസ് അന്വേഷണം നടത്തണം. ജനകീയ കമ്മറ്റി. ============= ഇരിട്ടി: എടൂര്‍-കമ്പനിനിരത്ത്-അങ്ങാടിക്കടവ്-ചരള്‍-പാലത്തിന്‍കടവ് റോഡ് വീതികൂട്ടല്‍ താത്കാലികമായിനിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവ് വന്നതോടെ മലയോര ജനതയെ കബളിപ്പിക്കാന്‍ ഉണ്ടാക്കിയ എസ്റ്റിമേറ്റിനെകുറിച്ചും, ടെന്‍ഡറിലെ കള്ളക്കളികളെയും, കരാറുകാരന്റെ അനധികൃത ഇടപെടലുകളെക്കുറിച്ചും…

മണിക്കടവിൽ രാജവെമ്പാല

ഉളിക്കൽ: മണിക്കടവിൽ രാജവെമ്പാലയെ കണ്ടെത്തി. പാമ്പുകളിൽ ഏറ്റവും അധികം അപകടകാരിയായ രാജവെമ്പാലയെയാണ് നാട്ടുകാർ കണ്ടെത്. മാട്ടറ – മണിക്കടവ് മേഖലകളെ ബന്ധിപ്പിക്കുന്ന ശാന്തിനഗർ റോഡിലെ കമ്പിപ്പാലത്തിന് സമീപമാണ് പാമ്പിനെ കണ്ടത്. പാലത്തിനോട് ചേർന്നുള്ള കശുമാവിൻ്റെ ശിഖിരത്തിൽ ചൊവ്വാഴ്ച വൈകിട്ടോടെയാണ് പാമ്പിനെ പ്രദേശവാസികൾ…

പരിക്കേറ്റ കാട്ടാന ചെരിഞ്ഞു

കേളകം:  ആറളം വന്യജീവി സങ്കേതത്തിന് അതിർത്തിയിലെ ചീങ്കണ്ണി പുഴയിൽ പൂക്കുണ്ട് കയത്തിൽ ആണ് കാട്ടാനയെ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ മുതൽ കാട്ടാന സ്ഥലത്തുണ്ട്. ഉച്ചകഴിഞ്ഞ് ആന കയത്തിൽ നിന്നും കരയിൽ കയറുകയും പിന്നീട് കയത്തിലേക്ക് തിരികെ എത്തുകയും ചെയ്തിരുന്നു. സ്ഥലത്തെത്തിയ വനപാലക…

നിര്യാതനായി.

ഉളിക്കൽ: പരിക്കളം കയനിയിലെ ചപ്പിലി കുഞ്ഞിരാമൻ (63) നിര്യാതനായി. ഭാര്യ : ലക്ഷ്മി. മക്കൾ : രമണി, വനജ, സുരേഷ്. മരുമക്കൾ : ഗംഗാധരൻ, പ്രജിഷ, പരേതനായ മോഹനൻ. സംസ്ക്കാരം ഇന്ന് (21.09.2021 ന് ചൊവ്വാഴ്ച) വൈകുന്നേരം 6 മണിക്ക് വീട്ടുവളപ്പിൽ.

വാക്‌സിനേഷന്‍ ഒന്നാം ഘട്ട പൂര്‍ത്തീകരണ പ്രഖ്യാപനം നടത്തി.

ഉളിക്കല്‍ : ഉളിക്കല്‍ ഗ്രാമ പഞ്ചായത്തിലെ 20 വാര്‍ഡുകളിലായി 18 വയസിന് മുകളില്‍ പ്രായമുള്ള കോവിഡ്19 വാക്‌സിന്‍ സ്വീകരിക്കുവാന്‍ അര്‍ഹതയുള്ള മുഴുവന്‍ ആളുകള്‍ക്കും ഒന്നാം ഡോസ് വാക്‌സിന്‍ നല്കികൊണ്ട് വിജയകരമായി വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചു. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം പുറവയല്‍ എഫ്.എച്ച്.എസിയില്‍ നടന്ന…

ആറളം വന്യജീവി സങ്കേതത്തിനടുത്തുള്ള കയത്തിൽ പരിക്കേറ്റ നിലയിൽ കാട്ടാനയെ കണ്ടെത്തി.

കേളകം: ആറളം വന്യജീവി സങ്കേതത്തിനടുത്തുള്ള കയത്തിൽ കാട്ടാനയെ പരിക്കേറ്റ നിലയിൽ കണ്ടെത്തി. ആറളം വന്യജീവി സങ്കേതത്തിന് അതിർത്തിയിലെ ചീങ്കണ്ണി പുഴയിൽ പൂക്കുണ്ട് കയത്തിൽ ആണ് കാട്ടാനയെ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ മുതൽ കാട്ടാന സ്ഥലത്തുണ്ട്. എന്നാൽ വനപാലകർ സ്ഥലത്തെത്തി യിട്ടില്ല .…

കോവിഡ് മുന്നണി പോരാളികൾക്ക് നന്മയുടെ രണ്ടാംഘട്ട മാസ്ക്ക് വിതരണം.

ഇരിട്ടി  : കോവിഡ് മുന്നണി പോരാളികളായ ആരോഗ്യ പ്രവർത്തകർ, പൊലിസ്, അഗ്നി രക്ഷാസേന ,മാധ്യമ പ്രവർത്തകർ എന്നിവർക്ക് ഇരിട്ടി നന്മചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി സന്നദ്ധ സംഘടനകളുടെ സഹായത്തോടെ എൻ.95 മാസ്ക്ക് വിതരണം ചെയ്തു. രണ്ടാംഘട്ട വിതരണം…

അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു

കീഴ്പ്പള്ളി :ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായഅപകടത്തിൽ പരിക്കേറ്റ് ചികിൽസയിൽ കഴിഞ്ഞിരിന്നയാൾ മരണപ്പെട്ടു. വാഴപ്പള്ളിയിൽ സെബാസ്റ്റ്യൻ (ബാബു 57 ), ആണ് ഭാര്യസഹോദരനൊപ്പം എടൂരിൽ നിന്നും കീഴ്പ്പള്ളിയിലേക്കുള്ള യാത്രമദ്ധ്യേ വളയം കോട് ടെലിഫോൺ എക്സ്ചേഞ്ചിനടുത്ത് വച്ച് ഓട്ടോയുമായി കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റു കണ്ണൂരിലെ സ്വകാര്യ…

കിണറ്റിൽ വീണ ആളെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തി

ഇരിട്ടി : കോളിക്കടവ് നുച്യാട്കുന്നിലെ എളബാലൻ നാരായണനാണ് കിണറ്റിൽ വീണത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. കിണറ്റിൽ എന്തോ വീഴുന്ന ശബ്ദം കേട്ട് ഓടിയെത്തിയ വീട്ടുകാരാണ് കിണറ്റിൽ അകപ്പെട്ട നാരായണനെ കണ്ടത്. തുടർന്ന് വീട്ടുകാർ ബഹളം വെച്ചതിനെ തുടർന്ന്  പ്രദേശവാസികൾ…

ബോക്സിങ് ചാമ്പ്യൻഷിപ്പ് സ്വർണ്ണമെഡൽ ജേതാവിനെ ആദരിച്ചു.

ഉളിക്കൽ : ആറ്റിങ്ങലിൽ വെച്ച് നടന്ന സംസ്ഥാന ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗത്തിൽ സ്വർണ്ണമെഡൽ നേടിയ  ചുണക്കുട്ടി കുമാരി ഗ്രീറ്റ സജി തറക്കുന്നേൽനെ യൂത്ത് കോൺഗ്രസ്‌ & വാർഡ് കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മോമെന്റൊയും ക്യാഷ് അവാർഡും നൽകി ആദരിച്ചു. ചടങ്ങിൽ…