കേളകം: കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്‍റെ നേതൃത്വത്തിൽ ലോക ഭിന്നശേഷി ദിനം ആചരിച്ചു. ഈ വർഷത്തെ കേരള സ്റ്റേറ്റ് പാര ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടിയ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ ശ്രീ പി. എ മോഹനനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി ആദരിച്ചു. സ്കൂളിലെ ഭിന്നശേഷി വിദ്യാർഥികളായ അമല്‍ ഷാജി, ജേക്കബ് വർഗീസ്, ശിവസൂര്യ എന്നീ കുട്ടികളെ അധ്യാപകരും വിദ്യാർത്ഥികളും വീട്ടിലെത്തി മാനസിക പിന്തുണ നൽകി. സ്‌കൂൾ മാനേജര്‍ റവ. ഫാ. വര്‍ഗീസ് പടിഞ്ഞാറേക്കര, പി. ടി. എ പ്രസിഡന്‍റ് സന്തോഷ് സി. സി, ഹെഡ്മാസ്റ്റര്‍ എം. വി മാത്യു, കമ്യൂണിറ്റി പോലീസ് ഓഫീസര്‍ ജോബി ഏലിയാസ്, അധ്യാപകരായ ഫാ. എല്‍ദോ ജോണ്‍, ടൈറ്റസ് പി. സി, സനില എന്‍, ഷീന ജോസ് എന്നിവര്‍ നേതൃത്വം നല്‍കി.