ഇരിട്ടി : ബാരാപ്പോൾ പദ്ധതിക്ക് ശേഷം കണ്ണൂർ ജില്ലയിലെ രണ്ടാമത്തെ ജലവൈദ്യുത പദ്ധതിഎന്ന നിലയിൽ നിർമ്മാണ പ്രവർത്തി ആരംഭിച്ച പഴശ്ശി സാഗർ മിനി ജല വൈദ്യുത പദ്ധതിയുടെ നിർമ്മാണം നിലച്ചു. മൂന്ന് മാസമായി നിർമ്മാണ പ്രവർത്തി പൂർണ്ണമായും നിലച്ച നിലയിലാണ്ത്തി. നിർമ്മാണ പ്രവർത്തിയിൽ നിന്നും ഒഴിവാക്കി തരണമെന്ന് കാണിച്ച് കരാർ ഏറ്റെടുത്ത തമിഴ്‌നാട് ആസ്ഥാനമായ ആർ എസ് ഡവലപ്പേഴ്‌സ് വൈദ്യുതി ബോർഡിന് കത്തുനൽകി. എസ്റ്റിമേറ്റ് തുക പുതുക്കണമെന്നും രണ്ട് പ്രളയത്തിലും വെളളം കയറി ഉണ്ടായ അധിക പ്രവർത്തിക്ക് അനുപാതികമായി നഷ്ടപരിഹാരം അനുവദിക്കണമെന്നുമുള്ള നിർമ്മാണ കമ്പിനിയുടെ ആവശ്യം കെ എസ് ഇ ബി തള്ളിയതോടെയാണ് പ്രവ്യത്തിയിൽ നിന്നും ഒഴിവാകുന്നതായി കാണിച്ച് നിർമ്മാണ കമ്പിനി കെ എസ് ഇ ബി ഡയരക്ടർക്ക് കത്തു നൽകിയത്. നിർമ്മാണം കലാവധിക്കുള്ളിൽ തീർക്കാനുള്ള സാധ്യത ഇതോടെ മങ്ങി. 2022 അവാസനത്തോടെ കമ്മീഷൻ ചെയ്യാനിരുന്ന പദ്ധതിയുടെ 32 ശതമാനം പ്രവ്യത്തി മാത്രമാണ് പൂർത്തിയായത്.
ജല സംഭരണിയിൽ നിന്നും പവർഹൗസിലേക്ക് വെള്ളം എത്തിക്കുന്ന തുരങ്കത്തിന്റെ നിർമ്മാണം ഭാഗികമായി മാത്രമാണ് രണ്ട് വർഷം കൊണ്ട് പൂർത്തിയാക്കാൻ കഴിഞ്ഞത്. കൂറ്റൻ പാറകൾ സ്‌ഫോടനത്തിലൂടെ പൊട്ടിച്ചാണ് തുരങ്കം നിർമ്മിച്ചത്. സംഭരണിയിൽ നിന്നും 80മീറ്റർ നീളത്തിൽ വലിയ തുരങ്കം നിർമ്മിച്ച് അവിടെ നിന്നും ചെറിയ മൂന്ന് തുരങ്കം വഴി പവർ ഹൗസിലേക്ക് വെള്ളം എത്തിക്കുന്നതിനുള്ള നടപടികൾ മാത്രമാണ് ഇതുവരെ പൂർത്തിയയത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻമ്പ് ഇലക്ട്രിക്കൽ അൻഡ് മെക്കാനിക്കൽ പ്രവ്യത്തിയുടെ ഉദ്ഘാടനം നടത്തിയെങ്കിലും സിവിൽ പ്രവ്യത്തി പൂത്തിയാകാഞ്ഞതിനാൽ മറ്റ് പ്രവ്യത്തികളൊന്നും ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. 2020 ഡിസംബറിൽ പൂർത്തിയാകേണ്ടതായിരുന്നു തുരങ്കനിർമ്മാണം. കഴിഞ്ഞ രണ്ട് പ്രളയത്തിലും വെളളം കയറിയതോടെ തുരങ്കനിർമ്മാണം മാസങ്ങളോളം തടസപ്പെട്ടിരുന്നു. ഇത് പമ്പ്‌ചെയ്തു കളയുന്നതിന് ഉണ്ടായ അധിക ബാധ്യത കെ എസ് ഇ ബി ഏറ്റെടുക്കണമെന്നാണ് ആവശ്യം. പദ്ധതിയോട് ചേർന്ന പ്രദേശമായതിനാൽ വെള്ളം കയറാനുള്ള സാധ്യത പരിശോധിക്കാതെയും പദ്ധതി പ്രദേശം കാണാതേയും കുറഞ്ഞ നിരക്കിൽ പ്രവ്യത്തി ഏറ്റെടുത്തത്താണ് നിർ്മ്മാണ കമ്പിനിക്ക് ഇപ്പോൾ തിരിച്ചടിയായത്. പ്രവ്യത്തിയുടെ ഒരു ഘട്ടത്തിലും എസ്റ്റ്‌മേറ്റ് പുതുക്കില്ലെന്ന് കരാറിൽ വ്യവസ്ഥ ചെയ്തിരുന്നതായി കെ എസ് ഇ ബി അധികൃതർ പറഞ്ഞു.
പഴശ്ശി പദ്ധതിയിൽ നിന്നും മഴക്കാലത്ത് വളപട്ടണം പുഴയിലേക്ക് ഒഴുകിപോകുന്ന അധിക ജലം ഉപയോഗിച്ച് 7.5 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള ജല വൈദ്യുത പദ്ധതിയാണ് പഴശ്ശി സാഗർ. കെ എസ് ഇ ബി നേരിട്ടു നടപ്പിലാക്കുന്ന പദ്ധതിക്ക് 79.85 കോടിയാണ് ചിലവ് കണക്കാക്കിയിരിക്കുന്നത്. പ്രതിവർഷം 25.16 മില്ല്യൻ യൂണിറ്റ് വൈദ്യുതിയാണ് പ്രതീക്ഷിക്കുന്നത് . ഇതിനായി 2.5 മെഗാവാട്ടിന്റെ മൂന്ന് ജനറേറ്ററാണ് ഉപയോഗിക്കുക. ജൂൺ മുതൽ നവംബർ വരെയുള്ള ആറുമാസമാണ് ഉത്പ്പാദനകാലയളവ്. ഇതിനായി സംഭരിണിയുടെ ഷട്ടർ അടച്ച് മഴക്കാലത്തും പരമാവധി വെളളം സംഭരിക്കും.
സാധാരണ ജല വൈദ്യുത പദ്ധതിപോലെ കൂറ്റൻ അണക്കെട്ടുകളെ കിലോമീറ്റർ നീളത്തിൽ കാനാൽ സംവിധാമോ പഴശ്ശി സാഗറിനില്ല. നിലവുള്ള അണക്കെട്ടുതന്നെയാണ് വൈദ്യുതോത്പ്പാദനത്തിനും പ്രയേജനപ്പെടുത്തുന്നത്. തുങ്കത്തിലൂടെ വെള്ളം പമ്പ് ചെയ്യിച്ച് ജനറേറ്റർ പ്രവർത്തിപ്പിക്കുന്ന ആദ്യ പദ്ധതിയാണ് പഴശ്ശി സാഗർ. വൈദ്യുതി ഉത്പ്പാദനത്തിന് ശേഷം ഡാമിന് താഴെയുള്ള പുഴയിലേക്കാണ് വെളളം ഒഴുക്കിവിടുന്നത്. ജല വിഭവ വകുപ്പിന് കീഴിലുള്ള പഴശ്ശി പദ്ധതിയുടെ 3.05 ഹെക്ടർ സ്ഥലമാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്