കേളകം : ബൈക്കിൽ കഞ്ചാവ് കടത്തുകയായിരുന്ന യുവാവിനെ കേളകം പോലീസ് പിടികൂടി. അടയ്ക്കാത്തോട് നരിക്കടവിലെ ജെറിൽ പി ജോർജിനെയാണ് കേളകം പോലീസ് പിടികൂടിയത്. കേളകം എസ്‌ഐ ജാൻസി മാത്യുവിന്റെ നേതൃത്വത്തിൽ മഞ്ഞളാംപുറത്ത് നടത്തിയ വാഹന പരിശോധനക്കിടെയാണ് ജെറിൽ പിടിയിലാകുന്നത്. കഞ്ചാവും പണവും ഇയാളിൽ നിന്നു പോലീസ് കണ്ടെടുത്തിട്ടുണ്ട്. നിരവധി കേസുകളിൽ ജെറിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.