പച്ചക്കറി കൃഷിയിൽ പരിശീലന പരിപാടി ആത്മ 2021-2022 വർഷത്തിലെ എസ് സി പി എസ് സി പദ്ധതി പ്രകാരം കേളകം ഗ്രാമ പഞ്ചായത്തിലെകർഷകർക്ക് പരിശീലന പരിപാടി നടത്തി. പച്ചക്കറി കൃഷി രീതികളും / വാഴകൃഷി രോഗ കീട നിയന്ത്രണമാർഗ്ഗങ്ങളും എന്ന വിഷയത്തിലായിരുന്നു പരിശീലനം.
ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി ലീലാമ്മ ജോണി അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ C T അനീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ശ്രീ ശിവദാസൻ എൻ വി, വയനാട്, ശ്രീ ജിനേഷ് KT വയനാട് എന്നിവർ ക്ലാസ്സുകൾ നയിച്ചു.
കൃഷി ഓഫീസർ കെ .ജി സുനിൽ ,കൃഷി അസി.ശ്രീ രാജേഷ് എം ആർ,ആത്മATM ശ്രീമതി സുനിത, SC പ്രമോട്ടർ ശ്രീമതി സന്ധ്യകല എന്നിവർ പ്രസംഗിച്ചു.