• Tue. Sep 17th, 2024
Top Tags

Month: October 2021

  • Home
  • കണ്ണൂരിൽ വാഹനാപകടം. ഒരാൾ മരിച്ചു

കണ്ണൂരിൽ വാഹനാപകടം. ഒരാൾ മരിച്ചു

ലോറി ഇടിച്ച് മരിച്ചു കണ്ണൂർ: താഴെചൊവ്വയിൽ നിർത്തിയിട്ട മാലിന്യം കയറ്റിവന്ന ലോറിയുടെ പിറകിൽ മറ്റൊരു ലോറിയിടിച്ച് ഒരാൾ മരിച്ചു ഇടുക്കി കമ്പംമേട്ട് സ്വദേശി പി.വി ഷാജിയാണ് മരിച്ചത്. ഒരാൾക്ക് പരിക്കേറ്റു. ബൈപ്പാസിലെ പെട്രോൾ പമ്പിനു സമീപമാണ് അപകടം നടന്നത്

പ്രൈംമിനിസ്റ്റർ റിസേർച്ച് ഫെല്ലോഷിപ്പിന് ബളാൽ സ്വദേശിനി ജെസ്നമാത്യു അർഹയായി.

ശാസ്ത്ര സാങ്കേതിക വിദ്യാർത്ഥികൾക്ക് മികച്ച സ്ഥാപനങ്ങളിൽ ഗവേഷണം നടത്താനുള്ള പ്രൈംമിനിസ്റ്റർ റിസേർച്ച് ഫെല്ലോഷിപ്പിന് ബളാൽ സ്വദേശിനി ജെസ്നമാത്യു അർഹയായി. തിരുച്ചിറപ്പള്ളി എൻ.ഐ.ടിയിൽ നിന്നും ആർക്കിടെക്ച്ചറിൽ രണ്ടാം വർഷ ഗവേഷണം ചെയ്യുന്നതിനിടെയാണ് ജസ്ന പി.എം.ആർ ഫെലോഷിപ്പ് നേട്ടത്തിന് അർഹയായത്. രാജ്യത്തെ ഉന്നതമായ ഫെലോഷിപ്പിന്…

അഡ്വ. സണ്ണി ജോസഫ് എം എൽ എ യുടെ മാതാവ് നിര്യാതയായി.

നിര്യാതയായി. പരേതനായ വടക്കേ കുന്നേല്‍ ജോസഫിന്റെ ഭാര്യ റോസാക്കുട്ടി (91) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10:30 മണിക്ക് പുറവയല്‍ സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍. പേരാവൂര്‍ നിയോജക മണ്ഡലം എംഎല്‍എ അഡ്വക്കേറ്റ് സണ്ണി ജോസഫിന്റെ മാതാവാണ്‌ റോസാക്കുട്ടി (91).  

വഞ്ചിയം വനമേഖലയിൽ വീണ്ടും അപ്രതീക്ഷിത ഉരുൾപൊട്ടൽ.

പയ്യാവൂർ : വഞ്ചിയം വനമേഖലയിൽ വീണ്ടും അപ്രതീക്ഷിത ഉരുൾപൊട്ടൽ.വഞ്ചിയം -പയ്യാവൂർ പുഴയിൽ ഇതോടെ കനത്ത മലവെള്ളപ്പാച്ചിലിൽ ഉണ്ടായി. താഴ്‌വര പ്രദേശങ്ങളിൽ ഇന്ന് പൂർണ്ണമായും തെളിഞ്ഞ കാലാവസ്ഥ ആയിരുന്നതിനാൽ നിനച്ചിരിക്കാതെയുള്ള മലവെള്ളപ്പാച്ചിലിൽ പുഴയോരത്ത് ഉള്ളവരിൽ പരിഭ്രാന്തി സൃഷ്ടിച്ചു.വൈകുന്നേരം 5 മണിയോടെയാണ് പുഴയിൽ അപ്രതീക്ഷിതമായി…

ഗാന്ധി ജയന്തി മാസാചരണത്തോടനുബന്ധിച്ച് ലഹരിക്കെതിരെ ബോധവൽക്കരണ സൈക്കിൾ റാലി സംഘടിപ്പിച്ചു.

മട്ടന്നൂർ : മട്ടന്നൂർ എക്സൈസ് റെയിഞ്ച് ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി മാസാചരണത്തോടനുബന്ധിച്ച് ഇരിട്ടി എക്സൈസ് സർക്കിൾ ഓഫീസ് , മട്ടന്നൂർ പോലീസ് , മട്ടന്നൂർ നഗരസഭ, മട്ടന്നൂർ മേഖലയിലെ വിവിധ റെസിഡൻസ് അസോസിയേഷൻ , മട്ടന്നൂർ HSS NSS വളണ്ടിയേഴ്സ്,…

പട്ടിക വർഗ വിഭാഗത്തിലുൾപെടുന്ന കുട്ടികൾക്കു LED ബൾബ്- സോളാർ ലന്റേൺ നിർമാണ പരിശീലനം

ഇരിട്ടി : പട്ടിക വർഗ വിഭാഗത്തിലുൾപെടുന്ന കുട്ടികൾക്കു LED ബൾബ്- സോളാർ ലന്റേൺ നിർമാണ പരിശീലനത്തിന്റെ ഭാഗമായി ഇ.എം.എസ് കോളേജ് ഓഫ് അപ്ലൈഡ് സയൻസ് ഇരിട്ടിയിൽ ക്ലാസുകൾ തുടങ്ങി. പട്ടിക വർഗ വിഭാഗത്തില്‍ പെടുന്നവരെയാണ് പദ്ധതിയില്‍ തെരഞ്ഞെടുക്കുന്നത്. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്…

കഞ്ചാവ് ചെടി വളർത്തിയ ആൾ പിടിയിൽ

മട്ടന്നൂർ : മട്ടന്നൂർ എക്സൈസ് ഇൻസ്പെക്ടർ എ.കെ വിജേഷും സംഘവും മൂന്ന് മീറ്റർ നീളമുള്ള കഞ്ചാവ് ചെടി നട്ടുവളർത്തിയതിന് കാക്കയങ്ങാട് ഉളിപ്പടി കോളനിയിൽ താമസിക്കുന്ന ജയൻ (63) എന്നയാളെ അറസ്റ്റ് ചെയ്തു. ആഴ്ചകളായി നടത്തിയ രഹസ്യ നിരീക്ഷണത്തിനൊടുവിലാണ് ഇയാളെ പിടികൂടിയത്.സംഘത്തിൽ പ്രിവന്റീവ്…

മലയോരത്ത് ചോളം കൃഷി.കരിക്കോട്ടക്കരിയിലെ ചൊളിയിൽ ജോസഫിന്റെ കൃഷിയിടമാണ് ചോള ക്യഷി.

കരിക്കോട്ടക്കരി : മലയോരമണ്ണിൽ ചോളം കൃഷിക്കും പാകമാണെന്ന് തെളിയിക്കുന്നതാണ് കരിക്കോട്ടക്കരിയിലെ ചൊളിയിൽ ജോസഫിന്റെ കൃഷിയിടം. വർഷങ്ങളായി റബർ കൃഷി ചെയ്ത മൂന്ന് ഏക്കർ സ്ഥലം  പാട്ടത്തിനെടുത്ത് പരീക്ഷണാടിസ്ഥാനത്തിൽ ജോസഫ് നടത്തിയ ചോളം കൃഷി വൻ വിജയമായി മാറിയത്.  പാട്ട ഭൂമിയിലാണ് ജോസഫ്…

കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട്‌ യുവാക്കൾ മരിച്ചു

കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട്‌ യുവാക്കൾ മരിച്ചുകണ്ണൂർ നഗരത്തിൽ ശനിയാഴ്ച അർധരാത്രിയുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ടുപേർ മരിച്ചു. അങ്കമാലി സ്വദേശികളായ ഗൗതം കൃഷ്ണ (23), ജിസ് ജോയ് (23) എന്നിവരാണ് മരിച്ചത്. ഇരുവരും കണ്ണൂരിലെ ഹോട്ടൽ സ്കൈ പാലസിലെ ജീവനക്കാരാണ്.…

മന്ത്രി ആന്റണി രാജുവിന് സമ്മാനിക്കണം, ഈ കുഞ്ഞ് ബസ്; അവസരം കാത്ത് തേജസ്

കരിവെള്ളൂർ : സ്കൂൾ അടഞ്ഞു കിടന്നതോടെ വീട്ടിലിരുന്ന് നിർമിച്ച കെഎസ്ആർടിസി ബസിന്റെ ചെറുരൂപം ഗതാഗത മന്ത്രി ആന്റണി രാജുവിന് നൽകാൻ അവസരം കാത്തിരിക്കുകയാണ് കരിവെള്ളൂർ എവി സ്മാരക ഗവ.ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥി കെ.കെ.തേജസ്. ചെറുപ്പം മുതലേ തെയ്യങ്ങളുടെ…