• Fri. Sep 20th, 2024
Top Tags

ഇരിട്ടി

  • Home
  • മുൻ ജനപ്രതിനിധികളെ ആദരിച്ചു. പായം പഞ്ചായത്ത് ഭരണ സമിതിയുടെ 1996 മുതലുള്ള ‘ ജനപ്രതിനിധികളെയാണ് ആദരിച്ചത്.

മുൻ ജനപ്രതിനിധികളെ ആദരിച്ചു. പായം പഞ്ചായത്ത് ഭരണ സമിതിയുടെ 1996 മുതലുള്ള ‘ ജനപ്രതിനിധികളെയാണ് ആദരിച്ചത്.

ഇരട്ടി : പായം ഗ്രാമപഞ്ചായത്തിലെ 1996 മുതൽ 2015 വരെയുള്ള കാലഘട്ടത്തിലെ ജനപ്രതിനിധികളായവരെയാണ് ആദരിച്ചത്. ചടങ്ങ് പായം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.രജനി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് അഡ്വക്കറ്റ് എം. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ…

മാക്കൂട്ടം അതിർത്തിയിൽ ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിക്കണം: കർണാടക ചീഫ് സെക്രട്ടറിക്ക് കേരള ചീഫ് സെക്രട്ടറി കത്തയച്ചു

കേരളത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മാതൃകാപരമായി നടന്നിട്ടുണ്ടെന്നു ചീഫ് സെക്രട്ടറി കത്തിൽ ചൂണ്ടിക്കാട്ടി ഇരിട്ടി : കേരളത്തിൽ നിന്നുള്ള യാത്രക്കാർക്കു മാക്കൂട്ടം അതിർത്തിയിൽ ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിക്കണം എന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയ് കർണാടക ചീഫ് സെക്രട്ടറി പി.രവികുമാറിനു കത്തയച്ചു. മുഖ്യമന്ത്രി…

ഇടിമിന്നലില്‍ മലയരത്ത് കനത്ത നാശനഷ്ടം

ഉളിക്കല്‍: പഞ്ചായത്തിലെ അഞ്ചോളം വീടുകള്‍ക്ക് മിന്നലേറ്റു. ചൊവ്വാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് ശക്തമായ മിന്നലുണ്ടായത്. വീട്ടുകാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ചിലര്‍ക്ക് ശാരീരിക അസ്വാസ്ത്യം ഉണ്ടായി. വയത്തൂര്‍ വില്ലേജ് ഓഫീസര്‍ സിനി ടി നാശനഷ്ടമുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് ഇരിട്ടി തഹസില്‍ദാറിന് കൈമാറി. കോളിത്തട്ട്…

കണ്ണൂരിൽ വാഹനാപകടം. ഒരാൾ മരിച്ചു

ലോറി ഇടിച്ച് മരിച്ചു കണ്ണൂർ: താഴെചൊവ്വയിൽ നിർത്തിയിട്ട മാലിന്യം കയറ്റിവന്ന ലോറിയുടെ പിറകിൽ മറ്റൊരു ലോറിയിടിച്ച് ഒരാൾ മരിച്ചു ഇടുക്കി കമ്പംമേട്ട് സ്വദേശി പി.വി ഷാജിയാണ് മരിച്ചത്. ഒരാൾക്ക് പരിക്കേറ്റു. ബൈപ്പാസിലെ പെട്രോൾ പമ്പിനു സമീപമാണ് അപകടം നടന്നത്

പ്രൈംമിനിസ്റ്റർ റിസേർച്ച് ഫെല്ലോഷിപ്പിന് ബളാൽ സ്വദേശിനി ജെസ്നമാത്യു അർഹയായി.

ശാസ്ത്ര സാങ്കേതിക വിദ്യാർത്ഥികൾക്ക് മികച്ച സ്ഥാപനങ്ങളിൽ ഗവേഷണം നടത്താനുള്ള പ്രൈംമിനിസ്റ്റർ റിസേർച്ച് ഫെല്ലോഷിപ്പിന് ബളാൽ സ്വദേശിനി ജെസ്നമാത്യു അർഹയായി. തിരുച്ചിറപ്പള്ളി എൻ.ഐ.ടിയിൽ നിന്നും ആർക്കിടെക്ച്ചറിൽ രണ്ടാം വർഷ ഗവേഷണം ചെയ്യുന്നതിനിടെയാണ് ജസ്ന പി.എം.ആർ ഫെലോഷിപ്പ് നേട്ടത്തിന് അർഹയായത്. രാജ്യത്തെ ഉന്നതമായ ഫെലോഷിപ്പിന്…

അഡ്വ. സണ്ണി ജോസഫ് എം എൽ എ യുടെ മാതാവ് നിര്യാതയായി.

നിര്യാതയായി. പരേതനായ വടക്കേ കുന്നേല്‍ ജോസഫിന്റെ ഭാര്യ റോസാക്കുട്ടി (91) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10:30 മണിക്ക് പുറവയല്‍ സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍. പേരാവൂര്‍ നിയോജക മണ്ഡലം എംഎല്‍എ അഡ്വക്കേറ്റ് സണ്ണി ജോസഫിന്റെ മാതാവാണ്‌ റോസാക്കുട്ടി (91).  

വഞ്ചിയം വനമേഖലയിൽ വീണ്ടും അപ്രതീക്ഷിത ഉരുൾപൊട്ടൽ.

പയ്യാവൂർ : വഞ്ചിയം വനമേഖലയിൽ വീണ്ടും അപ്രതീക്ഷിത ഉരുൾപൊട്ടൽ.വഞ്ചിയം -പയ്യാവൂർ പുഴയിൽ ഇതോടെ കനത്ത മലവെള്ളപ്പാച്ചിലിൽ ഉണ്ടായി. താഴ്‌വര പ്രദേശങ്ങളിൽ ഇന്ന് പൂർണ്ണമായും തെളിഞ്ഞ കാലാവസ്ഥ ആയിരുന്നതിനാൽ നിനച്ചിരിക്കാതെയുള്ള മലവെള്ളപ്പാച്ചിലിൽ പുഴയോരത്ത് ഉള്ളവരിൽ പരിഭ്രാന്തി സൃഷ്ടിച്ചു.വൈകുന്നേരം 5 മണിയോടെയാണ് പുഴയിൽ അപ്രതീക്ഷിതമായി…

ഗാന്ധി ജയന്തി മാസാചരണത്തോടനുബന്ധിച്ച് ലഹരിക്കെതിരെ ബോധവൽക്കരണ സൈക്കിൾ റാലി സംഘടിപ്പിച്ചു.

മട്ടന്നൂർ : മട്ടന്നൂർ എക്സൈസ് റെയിഞ്ച് ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി മാസാചരണത്തോടനുബന്ധിച്ച് ഇരിട്ടി എക്സൈസ് സർക്കിൾ ഓഫീസ് , മട്ടന്നൂർ പോലീസ് , മട്ടന്നൂർ നഗരസഭ, മട്ടന്നൂർ മേഖലയിലെ വിവിധ റെസിഡൻസ് അസോസിയേഷൻ , മട്ടന്നൂർ HSS NSS വളണ്ടിയേഴ്സ്,…

പട്ടിക വർഗ വിഭാഗത്തിലുൾപെടുന്ന കുട്ടികൾക്കു LED ബൾബ്- സോളാർ ലന്റേൺ നിർമാണ പരിശീലനം

ഇരിട്ടി : പട്ടിക വർഗ വിഭാഗത്തിലുൾപെടുന്ന കുട്ടികൾക്കു LED ബൾബ്- സോളാർ ലന്റേൺ നിർമാണ പരിശീലനത്തിന്റെ ഭാഗമായി ഇ.എം.എസ് കോളേജ് ഓഫ് അപ്ലൈഡ് സയൻസ് ഇരിട്ടിയിൽ ക്ലാസുകൾ തുടങ്ങി. പട്ടിക വർഗ വിഭാഗത്തില്‍ പെടുന്നവരെയാണ് പദ്ധതിയില്‍ തെരഞ്ഞെടുക്കുന്നത്. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്…

കഞ്ചാവ് ചെടി വളർത്തിയ ആൾ പിടിയിൽ

മട്ടന്നൂർ : മട്ടന്നൂർ എക്സൈസ് ഇൻസ്പെക്ടർ എ.കെ വിജേഷും സംഘവും മൂന്ന് മീറ്റർ നീളമുള്ള കഞ്ചാവ് ചെടി നട്ടുവളർത്തിയതിന് കാക്കയങ്ങാട് ഉളിപ്പടി കോളനിയിൽ താമസിക്കുന്ന ജയൻ (63) എന്നയാളെ അറസ്റ്റ് ചെയ്തു. ആഴ്ചകളായി നടത്തിയ രഹസ്യ നിരീക്ഷണത്തിനൊടുവിലാണ് ഇയാളെ പിടികൂടിയത്.സംഘത്തിൽ പ്രിവന്റീവ്…