• Sun. Sep 22nd, 2024
Top Tags

ഇരിട്ടി

  • Home
  • ഓൺലൈൻ ഫാമിലി കരോൾ ഗാന മത്സരം.

ഓൺലൈൻ ഫാമിലി കരോൾ ഗാന മത്സരം.

പയ്യാവൂർ : വൈസ് മെൻ ക്ലബ്ബ് ഓഫ് ചെമ്പേരിയുടെ നേതൃത്വത്തിൽ കണ്ണൂർ ജില്ലാ പരിധിയിലുള്ള കുടുംബങ്ങൾക്കും , വൈസ്മെൻ ഇന്റർനാഷണൽ വെസ്റ്റ് ഇൻഡ്യാ റീജിയനിലെ വൈസ്മെൻ കുടുംബാംഗങ്ങൾക്കുമായി ഒരു ഫാമിലി ക്രിസ്മസ്സ് കരോൾ ഗാന മത്സരം ” തിരുപിറവി 2021″ സംഘടിപ്പിയ്ക്കുന്നു.…

അയ്യങ്കുന്ന് പഞ്ചായത്ത് ഭരണസമിതിക്കെതിരെ അഴിമതി ആരോപണങ്ങളുമായി ഇടത്പക്ഷ പാർട്ടികൾ.

അയ്യങ്കുന്ന് : അയ്യങ്കുന്ന്പഞ്ചായത്ത് ഭരണസമിതിക്ക് എതിരെ ഡിസംബർ 22 മുതൽ റിലെ സത്യാഗ്രഹം സമരം സംഘടിപ്പിക്കുമെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാക്കൾ അറിയിച്ചു.. കുടിവെള്ള വിതരണത്തിലെ അഴിമതി, നീർമറി പദ്ധതിയുടെ ഭാഗമായി പശുക്കളുടെ വിതരണത്തിലെ സാമ്പത്തിക തട്ടിപ്പ്, ഫലവൃക്ഷതൈകൾ വാങ്ങുന്നതിലെ ക്രമക്കേട്,…

വേനൽക്കാല ജല സംഭരണം: പഴശ്ശി അണക്കെട്ടിന്റെ ഷട്ടറുകൾ വീണ്ടും അടച്ചു.

ഇരിട്ടി : വേനൽക്കാല ജല സംഭരണത്തിന്റെ ഭാഗമായി പഴശ്ശി ജലസേചന പദ്ധതി അണക്കെട്ടിന്റെ ഷട്ടറുകൾ വീണ്ടും അടച്ചു. രണ്ടാഴ്ച മുൻപ് ഷട്ടറുകൾ അടച്ച് വെള്ളം സംഭവിച്ചെങ്കിലും ഇരിട്ടി കല്ലുമുട്ടിയിൽ പുഴയോര ഭിത്തി നിർമാണത്തിന്റെ കാരണം പറഞ്ഞ് ഷട്ടറുകൾ തുറന്നിരുന്നു. പഴശ്ശി പദ്ധതി…

കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടത്തിൽ 4 പേർക്ക് പരുക്ക്.

മട്ടന്നൂർ : പെട്രോൾ പമ്പിനു സമീപം കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 4 പേർക്ക് പരുക്കേറ്റു. ഉച്ചയ്ക്കായിരുന്നു അപകടം. പരുക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മട്ടന്നൂർ ഫയർഫോഴ്സും പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തി.

ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി.

കാക്കയങ്ങാട്: പാല മൂത്തേടത്ത് ത്വരിത കിരാത ക്ഷേത്രം 17 മത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി.സപ്താഹ യജ്ഞത്തിന്റെ ഭാഗമായി താലപ്പൊലി കലവറ നിറയ്ക്കല്‍ ഘോഷയാത്ര നടത്തി. യജ്ഞാചാര്യന്‍ ബ്രഹ്മശ്രീ ഹരിശ്രി ഗോവിന്ദന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് സപ്താഹ യജ്ഞം നടക്കുന്നത്. കാക്കയങ്ങാട്…

പ്രതിഷേധ പ്രകടനം നടത്തി.

പേരാവൂര്‍: ആലപ്പുഴയില്‍ ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ചിത്ത് ശ്രീനിവാസിന്റെ കൊലപാതകത്തില്‍ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ പേരാവൂര്‍ പ്രതിഷേധ പ്രകടനം നടത്തി. ബി.ജെ.പി.നിയോജക മണ്ഡലം പ്രസിഡന്റ് ജ്യോതി പ്രകാശ്, യുവമോര്‍ച്ച ജില്ല വൈസ് പ്രസിഡന്റ് അരുണ്‍ ഭരത് ,ആര്‍.എസ്.എസ്.താലുക്ക് കാര്യവാഹക് രൂപേഷ്,…

മുഴക്കുന്ന് പറപ്പള്ളി കോളനി റോഡ് നവീകരിച്ചു.

മുഴക്കുന്ന് : കര്‍ഷ തൊഴിലാളി യൂണിയന്‍ സംസ്ഥന സെക്രട്ടറിയായിരുന്ന എ. കണാരന്റെ  പതിനേഴാം ചരമവാര്‍ഷികത്തിന്റെ  ഭാഗമായി സംസ്ഥാന കമ്മറ്റിയുടെ തീരുമാനപ്രകാരം ഒരു പൊതു സ്ഥലം ശുചീകരിക്കുകയും പെതു നിര്‍മ്മാണ പ്രവര്‍ത്തി നടത്തുകയും ചെയ്യണമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കര്‍ഷക തൊഴിലാളി യൂണിയന്‍) മുഴക്കുന്ന്…

കൊട്ടിയൂർ ചന്ദ്രശേഖരൻ മാവിനെ ആദരിച്ചു.

കൊട്ടിയൂർ :തദ്ദേശിയ നാട്ട് മാവ് കൂട്ടായ്മ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടിയൂർ ചന്ദ്ര ശേഖരൻ മാവിനെ ആദരിച്ചു.  വാർഡ് മെമ്പർ ജീജ ജോസഫ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തദ്ദേശീയ നാട്ട് മാവ് കൂട്ടായ്മ സ്റ്റേറ്റ് കോ-ഓർഡിനേറ്റർ സഖിൽ ടി.ആർ മുഖ്യാഥിയായി.…

മട്ടന്നൂര്‍ കളറോഡില്‍ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു.

മട്ടന്നൂര്‍  : മട്ടന്നൂര്‍ കളറോഡില്‍ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു. ചാവശ്ശേരി സ്വദേശി സജിത്ത് ആണ് മരിച്ചത്. മറ്റ് രണ്ട് തൊഴിലാളികള്‍ക്ക് പരുക്കേറ്റു. ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അപകടം. പെട്രോള്‍ പമ്പ് സ്ഥാപിക്കാന്‍ മണ്ണെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഉച്ചഭക്ഷണം കഴിഞ്ഞ് ജോലി പുനരാരംഭിച്ച…

മകളെ പീഡിപ്പിച്ച കേസില്‍ 40കാരനായ പിതാവിനെ മാലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.

മാലൂര്‍: മകളെ പീഡിപ്പിച്ച കേസില്‍ 40കാരനായ പിതാവിനെ മാലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിലേരി സ്വദേശിയായ പെണ്‍കുട്ടിയുടെ പരാതിയിലാണ് പിതാവിനെ പോക്‌സോ നിയമ പ്രകാരം പോലീസ് അറസ്റ്റ് ചെയ്തത്.ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ  മകളെ  വീട്ടില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. പല തവണ…